test del 3
ആളോഹരി ജിഡിപിയിൽ ഇന്ത്യ ബംഗ്ലദേശിനും പിന്നിലാകും, നാലിൽ നിന്ന് ആറാമത്തെ സാമ്പത്തിക ശക്തിയാകുമെന്നും ഐഎംഎഫ് മുന്നറിയിപ്പ്

ആളോഹരി ജിഡിപി വരുമാനത്തിൽ ഇന്ത്യയെ മറികടന്നു ബംഗ്ലദേശ് മുന്നേറുമെന്ന് രാജ്യാന്തര നാണയ നിധി (ഐഎംഎഫ്) . നിലവിൽ ലോകത്തിലെ നാലാമത്തെ സാമ്പത്തിക ശക്തിയായ ഇന്ത്യ ആറിലേക്ക് താഴുമെന്നും ഏറ്റവും പുതിയ ‘വേൾഡ് ഇക്കണോമിക് ഔട്ലുക്ക്’ റിപ്പോർട്ടിൽ പറയുന്നു. അതേസമയം, ആളോഹരി ജിഡിപിയുടെ അടിസ്ഥാനത്തിൽ ഒരു രാജ്യത്തിന്റെ സാമ്പത്തിക ശേഷിയെ അളക്കുന്നത് ശരിയല്ലെന്ന വാദവും ഉയർന്നിട്ടുണ്ട്.ജിഡിപിയിൽ ഇരുരാജ്യങ്ങളും തമ്മിൽ വലിയ അന്തരമുണ്ടെന്നും കണക്ക് പറയുന്നു. ഇന്ത്യയുടെ ജിഡിപി ഏപ്രിലിൽ 4.1 ലക്ഷം കോടി ഡോളറിലെത്തുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. ബംഗ്ലാദേശിന്റേത് 51,000 കോടി ഡോളറും.ഒരു രാജ്യത്തെ ഉൽപന്നങ്ങളുടെയും സേവനങ്ങളുടെയും ഒരു വർഷത്തെ ആകെ മൂല്യമാണ് മൊത്ത ആഭ്യന്തര ഉൽപാദനം അല്ലെങ്കിൽ ജിഡിപി. ഇതിനെ ആകെ ജനസംഖ്യ കൊണ്ട് ഭാഗിക്കുമ്പോഴാണ് ആളോഹരി ജിഡിപി വരുമാനം ലഭിക്കുന്നത്. ഇന്ത്യ ജിഡിപിയിൽ ഏറെ മുന്നിലാണെങ്കിലും ജനസംഖ്യ കൂടുതലായതിനാൽ ആളോഹരി വരുമാനത്തിൽ പിന്നിലാകും. ബംഗ്ലദേശ് പോലുള്ള രാജ്യങ്ങളുടെ ജിഡിപി ഇന്ത്യയുടേതിനേക്കാൾ ഏറെ പിന്നിലാണെങ്കിലും ജനസംഖ്യ കുറവായതിനാൽ ആളോഹരി ജിഡിപി കൂടുതലായിരിക്കും.
Source link


