test del 2
അസിം മുനീർ ട്രംപ് ഭരണകൂടത്തിന് ബാധ്യതയാകും; ജാഗ്രത വേണമെന്ന് യുഎസ് ഇന്റലിജൻസ്

വാഷിങ്ടൺ: പാകിസ്താൻ സൈനിക മേധാവി അസിം മുനീർ, ട്രംപ് ഭരണകൂടത്തിന് ബാധ്യതയാകാനുള്ള സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി യുഎസ് ഇന്റലിജൻസ്. അമേരിക്ക-ഇറാൻ സമാധാന ചർച്ചകൾക്ക് പാകിസ്താനാണ് മധ്യസ്ഥത വഹിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇന്റലിജൻസിന്റെ മുന്നറിയിപ്പ്.ഇറാന്റെ സൈനിക ഉന്നതരുമായുള്ള അസിം മുനീറിന്റെ ദീർഘകാലബന്ധം ചൂണ്ടിക്കാണിച്ചാണ് അദ്ദേഹം ട്രംപ് ഭരണകൂടത്തിന് തലവേദനായാകാനുള്ള സാധ്യതയുണ്ടെന്ന് യുഎസ് ഇന്റലിജൻസ് വിലയിരുത്തുന്നത്. മുനീറിനെ ട്രംപ് ഭരണകൂടത്തിനു നേർക്കുള്ള ‘റെഡ് ഫ്ലാഗ്’ എന്നാണ് യുഎസ് ഇന്റലിജൻസ് വിശേഷിപ്പിക്കുന്നതെന്ന് ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്തു.വധിക്കപ്പെട്ട ഖുദ്സ് ഫോഴ്സ് കമാൻഡർ കാസിം സൊലൈമാനി, ഐആർജിസി കമാൻഡർ ഹൊസൈൻ സലാമി തുടങ്ങി നിരവധി ഇറാനിയൻ ഉന്നതരുമായി അസിം മുനീറിന് വ്യക്തിബന്ധമുണ്ടായിരുന്നെന്ന് വിരമിച്ച പാകിസ്താൻ ജനറൽ അഹമ്മദ് സയീദിനെ ഉദ്ധരിച്ച് ഫോക്സ് ന്യൂസ് ഡിജിറ്റൽ റിപ്പോർട്ട് ചെയ്യുന്നു. ‘പ്രിയങ്കരനായ ഫീൽഡ് മാർഷൽ’ എന്ന് മുനീറിനെ ട്രംപ് വിശേഷിപ്പിക്കുമ്പോഴും മുനീറിന്റെ നിലപാട് ചിലപ്പോൾ യുഎസ് താൽപര്യങ്ങളെ വിട്ടുവീഴ്ച ചെയ്യിക്കാൻ സാധ്യതുണ്ടെന്ന് അമേരിക്കയുടെ ഇന്റലിജൻസ് വൃത്തങ്ങൾ മുന്നറിയിപ്പ് നൽകുന്നു.പാകിസ്താനെ വഞ്ചകരായ സഖ്യരാജ്യം (പ്രത്യേകിച്ച് അഫ്ഗാനിസ്താനിൽ) എന്ന് വിശേഷിപ്പിക്കുന്ന ഇന്റലിജൻസ് റിപ്പോർട്ട്, അവർക്ക് ഇറാനുമായുള്ള അടുത്തബന്ധം സുരക്ഷാ വെല്ലുവിളി സൃഷ്ടിക്കുമെന്നും മുന്നറിയിപ്പ് നൽകുന്നു. യുഎസ് സഹായം സ്വീകരിച്ചുകൊണ്ടുതന്നെ അഫ്ഗാനിസ്താനിൽ താലിബാനെ പാകിസ്താൻ പിന്തുണച്ചത് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നുമുണ്ട്.
Source link


