LATEST

അപ്പൻ ജയിലിലായി; മകൾ പൊലീസിലായി


തിരുവനന്തപുരം: മുച്ചീട്ടു കളിച്ച സക്കായിയെ പൊലീസ് പിടിച്ചു! അതൊരു പുതിയ സംഭവമല്ലെങ്കിലും, ഇത്തവണ ജാമ്യം ലഭിച്ചില്ല.അപ്പനെ പൊലീസ് തല്ലുമോ എന്ന പേടിയിൽ കുഞ്ഞു ബേബി വീട്ടിൽ കരച്ചിലായി. അപ്പനെ കാണാൻ ആ നാലുവയസുകാരി വാശിപിടിച്ചു. രാവിലെ പൊലീസ് സ്റ്റേഷനിലെത്തി. സെല്ലിനുള്ളിൽ തളർന്നു നിൽക്കുന്ന അപ്പച്ചനെ കണ്ടവൾ കരഞ്ഞു. അയാളും.ജാമ്യം ലഭിച്ചപ്പോൾ സബ് ജയിലിൽനിന്ന് ഷർട്ടുപോലുമിടാതെ ഇറങ്ങിവന്ന അപ്പന്റെ തോളിൽ ചാടിക്കയറി. ”അപ്പച്ചനെ അവരു തല്ലിയോ…? വേദനയെടുത്തോ…””മോളേ നീ നന്നായി പഠിച്ച് ഒരു പൊലീസാവണം…” അതായിരുന്നു അപ്പന്റെ മറുപടി.


Source link

Back to top button