test del 3

അഞ്ചുവർഷത്തെ പ്രണയ സാഫല്യം; ശ്രാവണിന്റെ കൈപിടിച്ച് ആഫ്രിക്കയിൽ നിന്ന് ക്യാമി


കൊടുങ്ങല്ലൂർ ∙ വൻകര താണ്ടിയ പ്രണയത്തിന് സാഫല്യം. പുല്ലൂറ്റ് സ്വദേശി ശ്രാവൺ ശ്രീകുമാറും പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ കാമറൂൺ സ്വദേശിനി ഡോ.ക്യാമിയുമാണ് അഞ്ചുവർഷം നീണ്ട പ്രണയത്തിനൊടുവിൽ വിവാഹിതരായത്. ആഫ്രിക്കയിൽ നിന്നുള്ള ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങിൽ ശ്രാവൺ ശ്രീകുമാർ ക്യാമിയെ താലി ചാർത്തി.ശ്രാവണിന്റെ കുടുംബ വേരുകൾ ഉള്ള കൊടുങ്ങല്ലൂർ വിവാഹവേദിയായി തിരഞ്ഞെടുക്കുകയായിരുന്നു. കേബീസ് ദർബാർ ഹാളിൽ നടന്ന ചടങ്ങുകളിൽ 16 വിദേശികളും മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള 200 സുഹൃത്തുക്കളും ബന്ധുക്കളുമാണ് എത്തിയത്. മുൻ നഗരസഭ കൗൺസിലർ സി.നന്ദകുമാറിന്റെ ഭാര്യാ സഹോദരന്റെ മകനാണ് ശ്രാവൺ.


Source link

Back to top button