LATEST

ഓൺലൈൻ ടാക്‌സി-ഗിഗ് തൊഴിലാളികൾ പണിമുടക്കും

തിരുവനന്തപുരം:സംസ്ഥാനത്തെ ഓൺലൈൻ ടാക്സി-ഗിഗ് തൊഴിലാളികൾ ഇന്നു മുതൽ അനിശ്ചിതകാല സമരം ആരംഭിക്കും.ഊബർ ഉൾപ്പെടെയുള്ള പ്ളാറ്റ്ഫോമുകളുടെ തൊഴിലാളി വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ചാണ് സമരം.ഇതിന്റെ ഭാഗമായി ഇന്ന് മുതൽ 19വരെ സംസ്ഥാനവ്യാപകമായി ഊബർ ആപ്പിൽ സേവനം ലഭ്യമാവില്ല.സംയുക്ത സമിതിയുടെ നേതൃത്വത്തിൽ മൂന്ന് ദിവസത്തെ ആപ്പ് ബഹിഷ്‌കരണമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.സൊമാറ്റോ,സ്വിഗ്ഗി,ആമസോൺ തൊഴിലാളികളും സമരത്തിൽ പങ്കെടുക്കുന്നുണ്ട്.മിനിമം ടാക്സി നിരക്ക് പ്ലാറ്റ്ഫോമുകളിൽ ഉറപ്പാക്കുക,പ്രതിദിന സബ്സ്‌ക്രിപ്ഷൻ തുകയായ 165 രൂപ കുറയ്ക്കുക,മുന്നറിയിപ്പില്ലാതെ അക്കൗണ്ടുകൾ ബ്‌ളോക്ക് ചെയ്യുന്നത് അവസാനിപ്പിക്കുക തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങൾ.പണിമുടക്കിന്റെ ഭാഗമായി ഇന്ന് രാവിലെ 10ന് പാളയത്തുനിന്ന് സെക്രട്ടറിയേറ്റിലേയ്ക്ക് പ്രതിഷേധ റാലി സംഘടിപ്പിച്ചിട്ടുണ്ട്.


Source link

Related Articles

Back to top button