NEWS
രണ്ടാനച്ഛൻ ക്രൂരമായി മർദിച്ചു, കുട്ടിക്ക് ആന്തരിക രക്തസ്രാവം; ഒന്നരവയസ്സുകാരന്റെ മരണം കൊലപാതകം

തിരുവനന്തപുരം∙ നെടുമങ്ങാട് ഒന്നരവയസ്സുകാരൻ അക്ഷജിന്റെ മരണം കൊലപാതകം. സംഭവത്തിൽ കുഞ്ഞിന്റെ അമ്മ അഖിലയും രണ്ടാനച്ഛൻ അഷ്കറും പൊലീസ് കസ്റ്റഡിയിൽ. രണ്ടാനച്ഛൻ ക്രൂരമായി കുഞ്ഞിനെ ഉപദ്രവിക്കുമായിരുന്നെന്നും കുട്ടിക്ക് ആന്തരിക രക്തസ്രാവമുണ്ടായിരുന്നെന്നുമാണ് വിവരം. അമ്മയേയും രണ്ടാനച്ഛനെയും പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്.കുട്ടിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് നേരത്തേ ബന്ധുക്കൾ രംഗത്തെത്തിയിരുന്നു. അമ്മ അഖിലയ്ക്കും അമ്മയുടെ പങ്കാളി അഷ്കറിനുമൊപ്പമാണ് കുട്ടി കഴിഞ്ഞിരുന്നത്. ചോറ് കൊടുക്കുമ്പോൾ മരിച്ചെന്നാണ് വീട്ടുകാര്‍ പൊലീസിനോട് പറഞ്ഞത്. എന്നാല്‍ ഒന്നര മാസം മുന്‍പ് കുട്ടിയുടെ രണ്ട് കൈകളും ഒടിഞ്ഞിരുന്നുവെന്നും അമ്മയുടെ പങ്കാളിയില്‍ നിന്നും കുട്ടി പീഡനം നേരിട്ടിരുന്നു എന്നും കുട്ടിയുടെ ബന്ധുക്കൾ ആരോപിച്ചിരുന്നു.
Source link


