LATEST

‘കുമ്പിടിക്ക് നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് മറ്റൊരിടത്ത്’; സുരേഷ് ഗോപിക്കെതിരെ വിമർശനവുമായി അനിൽ അക്കര

കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് ഇത്തവണ വോട്ട് ഗുരുവായൂരിലാണ്. കഴിഞ്ഞ ലോക്‌സഭാ, തദ്ദേശ തിരഞ്ഞെടുപ്പുകളിൽ അദ്ദേഹം രണ്ടിടത്തായിരുന്നു വോട്ട് ചെയ്തത്. സുരേഷ് ഗോപിക്ക് വോട്ട് മാറിയതിൽ പരിഹാസവുമായി രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ് നേതാവ് അനിൽ അക്കര. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതികരണം.

കുമ്പിടിക്ക് ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ഗുരുവായൂരിൽ. രണ്ട് മാസം മുമ്പാണ് ഇദ്ദേഹം കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് വോട്ട് ചെയ്തത്. ഒരുവർഷം മുമ്പാണ് ഇദ്ദേഹം തൃശ്ശൂരിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയത്.

ഇത്തവണ കുടുംബസമേതമല്ല ഒറ്റയ്ക്കാണ്. സമ്മതിക്കണം ഇദ്ദേഹത്തിനെ’-എന്നാണ് പോസ്റ്റിൽ കുറിച്ചിരിക്കുന്നത്.

2024 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപിയും കുടുംബവും തൃശൂർ കോർപ്പറേഷനിലെ നെട്ടിശേരിയിലായിരുന്നു വോട്ട് ചെയ്തത്. ഇവിടെ സ്ഥിരതാമസക്കാരാണെന്ന് പറഞ്ഞായിരുന്നു വോട്ട് ചേർത്തത്. എന്നാൽ കഴി‌ഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ അദ്ദേഹവും കുടുംബവും വോട്ട് ചെയ്തത് തിരുവനന്തപുരം കോർപ്പറേഷനിലെ ശാസ്‌തമംഗലത്തായിരുന്നു.


Source link

Related Articles

Back to top button