LATEST

5 കോടി രൂപ വിലയുള്ള വിദേശ സിഗരറ്റുകൾ, ഗുജറാത്ത് തീരത്ത് ഇറാനിയൻ ബോട്ട് പിടികൂടി

അഹമ്മദാബാദ്: ഗുജറാത്ത് തീരത്ത് അഞ്ച് കോടി രൂപ വിലമതിക്കുന്ന വിദേശ സിഗരറ്റുകൾ കടത്തിയ ഇറാനിയൻ ബോട്ട് കോസ്റ്റ് ഗാർഡ് പിടികൂടി. നാല് ഇറാനിയൻ പൗരന്മാരെ കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. എട്ട് മൊബൈൽ ഫോണുകളും കണ്ടെടുത്തു. ദ്വാരകയിൽ നിന്ന് ഏകദേശം 115 നോട്ടിക്കൽ മൈൽ പടിഞ്ഞാറ് ഭാഗത്ത് സംശയാസ്പദമായി ബോട്ട് കണ്ടതിനെത്തുടർന്ന് ഓപ്പറേഷൻ നടത്തുകയായിരുന്നു. അന്താരാഷ്ട്ര വിപണിയിൽ 2.5 കോടി മുതൽ 5 കോടി രൂപ വരെ ലഭിക്കുന്ന സിഗരറ്റാണ് കണ്ടെത്തിയത്.

ബോട്ട് ശ്രീലങ്കയിലെ കൊളംബോയിൽ രജിസ്റ്റർ ചെയ്തതായി റിപ്പോർട്ടുണ്ട്. എന്നാൽ രേഖകൾ ഹാജരാക്കാനായിട്ടില്ല.


Source link

Back to top button