LATEST

സംസ്ഥാനത്ത് ഏഴ് ജില്ലകളിലുള്ളവർ വരും മണിക്കൂറുകളിൽ സൂക്ഷിക്കണം; ഇടിമിന്നലോടുകൂടിയ ശക്തമായ മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏഴ്‌ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്ക് സാദ്ധ്യത. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ത്യൻ മഹാസമുദ്രത്തിൽ ന്യൂനമർദം രൂപപ്പെട്ടതാണ് മഴയ്‌ക്ക് കാരണം.

കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില സമയങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. അതിനാൽ കേരള – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് നിർദേശമുണ്ട്. കർണാടക തീരത്ത് ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ശനിയാഴ്‌ച വൈകിട്ട് സംസ്ഥാനത്തെ തെക്കൻ ജില്ലകളിൽ പലയിടങ്ങളിലും ശക്തമായ മഴ ലഭിച്ചിരുന്നു. വൈകിട്ട് തുടങ്ങിയ മഴ രാത്രി വരെ നീണ്ടു. പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. അതേസമയം, വടക്കൻ കേരളത്തിൽ ചൂട് ശക്തമായി തുടരും. പകൽ താപനില ക്രമാതീതമായി ഉയർന്നതോടെ സംസ്ഥാനത്ത് വെയിലത്തിറങ്ങി ജോലിചെയ്യുന്നവരുടെ പ്രവർത്തിസമയം പുനഃക്രമീകരിച്ചിരുന്നു. ഉച്ചയ്‌ക്ക് 12 മുതൽ വൈകിട്ട് മൂന്നു വരെ വിശ്രമം അനുവദിക്കണമെന്നാണ് ഉത്തരവിൽ പറയുന്നത്. മെയ്‌ 20 വരെ ഇത് തുടരും.


Source link

Related Articles

Back to top button