LATEST

മലയാളികളുടെ പ്രിയനഗരത്തിൽ നിന്ന് ഗോവയിലേക്ക് 13 മണിക്കൂർ കൊണ്ടെത്താം,​ പുതിയ വന്ദേഭാരത് വരുന്നു

ബംഗളുരു ; ജോലിക്കും പഠനത്തിനുമായി മലയാളികൾ ഉൾപ്പെടെ നിരവധി പേ‌ർ അധിവസിക്കുന്ന നഗരമാണ് ബംഗളുരു. അവധിക്കാല യാത്രകൾക്ക് ബംഗളുരുവിൽ നിന്ന് കൂടുതൽ പേരും ഗോവയിലേക്കാണ് പോകുന്നത്. ഇനി ഈ യാത്രകൾ കൂടുതൽ എളുപ്പമാകും ബംഗളുരുവിൽ നിന്ന് ഗോവയിലേക്ക് പുതിയ വന്ദേഭാരത് എക്സ്പ്രസ് സർവീസ് ആരംഭിക്കുമെന്ന് ദക്ഷിണ പശ്ചിമ റെയിൽവേ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ഏകദേശം 13 മണിക്കൂർകൊണ്ട് ഗോവയിൽ എത്തിച്ചേരാൻ കഴിയുന്ന രീതിയിലാണ് ഈ സെമി – ഹൈസ്പീഡ് – ട്രെയിനിന്റെ സമയക്രമം തയ്യാറാക്കിയിരിക്കുന്നത്. ഇത് സംബന്ധിച്ച റിപ്പോർട്ട് റെയിൽവേ ബോ‌ർ‌ഡിന് സമർപ്പിച്ചിട്ടുണ്ട്. ബോർഡ് നിർദ്ദേശം അംഗീകരിച്ച് കഴിഞ്ഞാൽ പുതിയ വന്ദേഭാരതിന്റെ സമയക്രമം ഔദ്യോഗികമായി പ്രഖ്യാപിക്കും.

ബോർഡ് നിർദേശം അംഗീകരിച്ചുകഴിഞ്ഞാൽ പുതിയ വന്ദേ ഭാരതിന്റെ സമയക്രമം ഔദ്യോഗികമായി പ്രഖ്യാപിക്കും. നിർദ്ദിഷ്ട പദ്ധതിയനുസരിച്ച് ആഴ്ചയിൽ ആറുദിവസമായിരിക്കും വന്ദേഭാരത് സർവീസ് നടത്തുക. രാവിലെ 6.05ന് യശ്വന്ത്‌പുരിൽ നിന്ന് പുറപ്പെട്ട് വൈകിട്ട് 7.15 മഡ്ഗാവിൽ എത്തും. യാത്ര പൂർത്തിയാക്കാൻ ഏകദേശം 13 മണിക്കൂർ 10 മിനിട്ട് എടുക്കും. ഹാസൻ,​ സകലേശ്പുർ,​ സുബ്രഹ്മണ്യൻ റോഡ്,​ പാഡിൽ എന്നീ നാല് സ്റ്റേഷനുകളിൽ ട്രെയിനിന് സ്റ്റോപ്പുണ്ട്. തിരിച്ച് വൈകിട്ട് 5.30ന് മഡ്ഗാവിൽ നിന്ന് പുറപ്പെട്ട് രാത്രി 6.40ന് യശ്വന്ത്പുരിൽ എത്തും.

ദക്ഷിണ പശ്ചിമ റെയിൽവേയുടെ തീരുമാനം അനുസരിച്ച് മംഗളുരു ജംഗ്ഷൻ,​ മംഗളുരു സെൻട്രൽ സ്റ്റേഷനുകൾ ഒഴിവാക്കി ട്രെയിൻ പാഡിൽ ബൈപാസ് വഴിയായിരിക്കും സഞ്ചരിക്കുക,​ ചിക്കബാനാവരയ്ക്കും ഹസനും ഇടയിൽ ട്രെയിനിന്റെ വേഗത മണിക്കൂറിൽ 110 കിലോമീറ്ററിൽ നിന്ന് 130 കിലോമീറ്ററായി വർദ്ധിപ്പിക്കാൻ റെയിൽവേ നിർദ്ദേശിച്ചിട്ടുണ്ട്. അന്തിമസമയക്രമം നിശ്ചയിക്കുന്നതിന് മുൻപ് ട്രയൽ റണ്ണുകൾ നടത്തും. ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ് സംവിധാനമുള്ള രണ്ട് വന്ദേഭാരത് റേക്കുകൾ ഉപയോഗിച്ചായിരിക്കും ട്രയലുകൾ നടത്തുക.


Source link

Related Articles

Back to top button