NEWS
എൻവിഡിയ സിഇഒയായി ജെൻസെൻ ഹുവാങ് തുടരും

കലിഫോർണിയ: എൻവിഡിയയുടെ ചീഫ് എക്സിക്യൂട്ടിവ് ഓഫിസറായും ബോർഡ് അംഗമായും ജെൻസെൻ ഹുവാങ്ങിനെ കമ്പനി വീണ്ടും നിയമിച്ചു. ഹുവാങ്ങുമായി നടത്തിയ വിപുലമായ ചർച്ചകൾക്കും കൂടിയാലോചനകൾക്കും ഒടുവിൽ, ബോർഡ് അംഗങ്ങൾ ഏകകണ്ഠമായാണ് അദ്ദേഹത്തെ ഈ സ്ഥാനത്തേക്ക് നിലനിർത്താൻ തീരുമാനമെടുത്തത്.




