NEWS

അൽ ഐൻ റിസോർട്ടിൽ യുവതിയുടെ സ്വർണം കവർന്ന സംഭവം; 52 ലക്ഷം രൂപ തിരികെ നൽകാൻ പ്രതികളോട് കോടതി ഉത്തരവ്

അൽ ഐനിലെ ഒരു റിസോർട്ടിൽ താമസത്തിനെത്തിയ വനിതയുടെ വിലപിടിപ്പുള്ള സ്വർണാഭരണങ്ങൾ കവർന്ന സംഭവത്തിൽ, പ്രതികൾ 2,07,489 ദിർഹം നഷ്ടപരിഹാരം നൽകണമെന്ന് അൽ ഐൻ സിവിൽ, കൊമേഴ്‌സ്യൽ ആൻഡ് അഡ്മിനിസ്‌ട്രേറ്റീവ് ക്ലെയിംസ് കോടതി ഉത്തരവിട്ടു. കവർച്ച ചെയ്യപ്പെട്ട സ്വർണാഭരണങ്ങളുടെ യഥാർത്ഥ വിലയായ 1,57,489 ദിർഹത്തിന് പുറമെ, ദുരിതങ്ങൾക്ക് പരിഹാരമായി 50,000 ദിർഹം കൂടി ചേർത്ത് പരാതിക്കാരിക്ക് നൽകാനാണ് കോടതിയുടെ നിർദ്ദേശം.

സ്വർണാഭരണ വ്യാപാരത്തിൽ ഏർപ്പെട്ടിരിക്കുന്ന ഒരു വനിത അൽ ഐനിലെ റിസോർട്ടിൽ താമസിക്കവേയാണ് ഈ മോഷണം നടന്നത്. ഇവരുടെ പക്കലുണ്ടായിരുന്ന ഉയർന്ന നിലവാരമുള്ള സ്വർണാഭരണങ്ങൾ ശ്രദ്ധയിൽപ്പെട്ട പ്രതികൾ, ആഭരണങ്ങൾ സൂക്ഷിച്ചിരുന്ന സ്ഥലം കൃത്യമായി മനസ്സിലാക്കിയ ശേഷം തന്ത്രപൂർവ്വം അവ കവരുകയായിരുന്നുവെന്ന് പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഈ കേസിൽ പ്രതികൾ കുറ്റക്കാരാണെന്ന് നേരത്തെ ക്രിമിനൽ കോടതി കണ്ടെത്തി അവർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിച്ചിരുന്നു.

Fashion ⏭️

Back to top button