NEWS

ജഡ്ജിക്ക് പകരം ഒവൈസിക്ക് ഗാർഡ് ഓഫ് ഓണർ; പൊലീസിന് വീഴ്ച: വിഡിയോ

ലക്നൗ: ഉത്തർപ്രദേശിലെ സഹാറൻപുരിൽ എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസിക്ക് അപ്രതീക്ഷിതമായി യുപി പൊലീസിന്റെ ഗാർഡ് ഓഫ് ഓണർ ലഭിച്ചു. ആസാദ് സമാജ് പാർട്ടി നേതാവ് ചന്ദ്രശേഖറുമായി രാഷ്ട്രീയ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി ശനിയാഴ്ച രാവിലെ പതിനൊന്നോടെ സഹാറൻപുർ സർക്യൂട്ട് ഹൗസിലെത്തിയപ്പോഴാണ് ഒവൈസിക്ക് ഔദ്യോഗിക ബഹുമതി ലഭിച്ചത്.

സർക്യൂട്ട് ഹൗസിലേക്ക് സുപ്രീം കോടതി ജഡ്ജി എത്തുമെന്ന ധാരണയിൽ പൊലീസ് കാത്തിരിക്കുന്നതിനിടയിലാണ് ഒവൈസി അവിടെയെത്തിയത്. ഇതിനെത്തുടർന്നുണ്ടായ ആശയക്കുഴപ്പമാണ് ഒവൈസിക്ക് അബദ്ധവശാൽ ഗാർഡ് ഓഫ് ഓണർ ലഭിക്കാൻ വഴിയൊരുക്കിയതെന്നാണ് പുറത്തുവരുന്ന വിവരം. ആസാദ് സമാജ് പാർട്ടി തലവൻ ചന്ദ്രശേഖർ നേരത്തെ തന്നെ ഇവിടെ എത്തിയിരുന്നു. ഏകദേശം ഇരുപത് മിനിറ്റിന് ശേഷമാണ് ഒവൈസി സ്ഥലത്തെത്തിയത്. ഒവൈസിക്കൊപ്പം വൻ സുരക്ഷാ ഉദ്യോഗസ്ഥരുടെ സംഘവും എത്തിയതോടെ, വന്നത് സുപ്രീം കോടതി ജഡ്ജിയാണെന്ന് തെറ്റിദ്ധരിച്ച പൊലീസ് ഒവൈസിക്ക് ആചാരപരമായ സ്വീകരണം നൽകുകയായിരുന്നു.

Fashion ⏭️

Back to top button