സ്കൂൾ റീയൂണിയൻ സൗഹൃദം പ്രണയത്തിലേക്ക്; യുവതിയേയും സുഹൃത്തിനെയും വെട്ടിക്കൊന്നു

ചെന്നൈ∙ തിരുപ്പത്തൂർ ജില്ലയിൽ പ്രണയബന്ധത്തിലുണ്ടായ പകയെത്തുടർന്ന് രണ്ട് പേർ ക്രൂരമായി കൊല്ലപ്പെട്ടു. മാലിനി (31), രഞ്ജിത് കുമാർ (30) എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ സുഹൃത്തായ സഞ്ജീവ് ഗാന്ധിയെ (35) പോലീസ് പിടികൂടി.
കൊല്ലപ്പെട്ട മാലിനിയും പ്രതിയായ സഞ്ജീവ് ഗാന്ധിയും തിരുവണ്ണാമലയിലെ ഒരു വിദ്യാലയത്തിൽ സഹപാഠികളായിരുന്നു. വിവാഹിതയായ മാലിനി, കഴിഞ്ഞ വർഷം നടന്ന സ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഗമത്തിലാണ് സഞ്ജീവിനെ വീണ്ടും കണ്ടുമുട്ടുന്നത്. തുടർന്ന് ഇവർ തമ്മിൽ പ്രണയത്തിലാവുകയും ചെയ്തു. എന്നാൽ, ഇതിന് പിന്നാലെ മാലിനി തന്റെ സഹോദരിയുടെ ബന്ധുവായ രഞ്ജിത് കുമാറുമായും പ്രണയത്തിലാവുകയായിരുന്നു. രഞ്ജിത് അവിവാഹിതനാണ്. കുറച്ചു നാളുകളായി രഞ്ജിത്തുമായുള്ള അടുപ്പം വർദ്ധിച്ചതോടെ മാലിനി സഞ്ജീവിനെ ഒഴിവാക്കാൻ ശ്രമിക്കുകയും അവനുമായി അകലം പാലിക്കുകയും ചെയ്തു വരികയായിരുന്നു.




