ശബരിമല സ്വർണക്കൊള്ള കേസ്; പി എസ് പ്രശാന്തിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പി എസ് പ്രശാന്ത്
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്തിനെ പനിയെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പൂജപ്പൂര ജില്ലാ ജയിലിലായിരുന്നു പ്രശാന്ത് റിമാൻഡിൽ കഴിഞ്ഞിരുന്നത്. തലച്ചോറിൽ രക്തസ്രാവം ഉണ്ടായതിനെ തുടർന്നാണ് മെഡിക്കൽകോളേജിലെ ജെറിയാട്രിക് വാർഡിലേക്ക് മാറ്റിയത്. മറ്റ് പരിശോധനങ്ങൾ നടത്തിവരികയാണ്.
ശബരിമലയിലെ ദ്വാരപാലക ശിൽപത്തിലെ സ്വർണപ്പാളി അപഹരിച്ച കേസിലാണ് പ്രത്യേക അന്വേഷണ സംഘം പ്രശാന്തിനെ അറസ്റ്റ് ചെയ്തത്. പ്രശാന്ത് കേസിലെ പതിനേഴാം പ്രതിയാണ്.
2019ൽ ദ്വാരപാലക ശിൽപ്പത്തിൽ നിന്ന് സ്വർണം അപഹരിച്ചത് മറച്ചുവയ്ക്കാനാണ് സ്വർണം പൂശാനെന്ന വ്യാജേന സ്വർണപ്പാളി കടത്താൻ പി എസ് പ്രശാന്ത് പ്രസിഡന്റായിരുന്ന ബോർഡ് അനുമതി നൽകിയതെന്നും എസ്ഐടി കണ്ടെത്തിയിരുന്നു.
English Summary
Former Travancore Devaswom Board president P.S. Prasanth, who was arrested in the Sabarimala gold theft case, has been hospitalised in Thiruvananthapuram.
RELATED TOPICS: SABARIMALA GOLD THEFT CASE, PS PRASANTH, P S PRASANTH, TRAVANCORE DEVASWOM BOARD, TDB FORMER PRESIDENT
Read News ⏭️


