NEWS

യുഎസ് താവളങ്ങൾക്ക് നേരെ ഇറാന്റെ ഡ്രോൺ ആക്രമണമോ? സോഷ്യൽ മീഡിയയെ വിറപ്പിച്ച ആ ദൃശ്യങ്ങളുടെ സത്യാവസ്ഥ ഇതാ!


പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷങ്ങൾ വീണ്ടും കനക്കുകയും, യുഎസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ അഴിച്ചുവിടുകയും ചെയ്ത പശ്ചാത്തലത്തിൽ സോഷ്യൽ മീഡിയയിൽ നിരവധി ദൃശ്യങ്ങൾ വൻതോതിൽ പ്രചരിക്കുന്നുണ്ട്. അതിലൊന്ന് ഗൾഫ് മേഖലയിലെ യുഎസ് സൈനിക/ലോജിസ്റ്റിക്സ് താവളത്തിന് നേരെ ഇറാൻ നടത്തിയ വ്യോമാക്രമണത്തിൽ ഒരു വൻ വ്യവസായ കേന്ദ്രം പൂർണ്ണമായും അഗ്നിക്കിരയാകുന്ന ദൃശ്യങ്ങൾ എന്ന പേരിലാണ് ആകാശത്തേക്ക് പുകച്ചുരുളുകൾ ഉയരുന്ന ഈ വിഡിയോ ദൃശ്യങ്ങൾ എക്‌സിലും (ട്വിറ്റർ) ഫേസ്ബുക്കിലും വൈറലായി മാറിയത്. തുടർച്ചയായ യുദ്ധവാർത്തകൾക്കിടയിൽ വായനക്കാരെ തെറ്റിദ്ധരിപ്പിക്കും വിധം പ്രചരിക്കുന്ന ഈ ദൃശ്യങ്ങളെക്കുറിച്ച് നടത്തിയ അന്വേഷണത്തിന്റെ വിശദാംശങ്ങൾ താഴെ നൽകുന്നു:അന്വേഷണം യഥാർഥ സംഭവം: ദക്ഷിണ കൊറിയയിലെ ഏറ്റവും വലിയ ഫാഷൻ ലോജിസ്റ്റിക്സ് സെന്ററുകളിലൊന്നായ ‘ഇ-ലാൻഡ് ഫാഷൻ’ (E-Land Fashion logistics centre) കോംപ്ലക്സിൽ ഉണ്ടായ വൻ തീപിടുത്തത്തിന്റെ ദൃശ്യങ്ങളാണിത്.


Fashion ⏭️

Back to top button