BUSINESS
15000 കിലോഗ്രാമിന്റെ മഹാനിധി; ഇന്ത്യയ്ക്ക് ‘ബമ്പർ’, രാജ്യത്ത് വൻ സ്വർണ്ണ ശേഖരം കണ്ടെത്തി

ഇന്ത്യയ്ക്ക് ‘ജാക്ക്പോട്ടായി’ ആന്ധ്രാപ്രദേശിൽ വൻ സ്വർണ്ണ ശേഖരം കണ്ടെത്തി. ഒറ്റ ഇടത്ത് മാത്രം 50 ടൺ സ്വർണ്ണമാണ് കണ്ടെത്തിയത്. ഇവിടെ നിന്ന് പ്രതിവർഷം 1000 കിലോഗ്രാം വീതം ശുദ്ധീകരിച്ച സ്വർണ്ണം അടുത്ത 15 വർഷത്തേക്ക് ഉല്പാദിപ്പിക്കാൻ സാധിക്കുമന്നാണ് വിലയിരുത്തൽ. അതായത്, ഏകദേശം 15,000 കിലോഗ്രാം സ്വർണ്ണം ഇവിടെ നിന്ന് ലഭിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.ഇതോടെ ഇന്ത്യയുടെ ഭീമമായ സ്വർണ്ണ ഡിമാൻഡിന് ഒരു പരിധി വരെ പരിഹാരം നൽകാൻ ആന്ധ്രാ പ്രദേശിന് സാധിക്കുമെന്നാണ് കരുതുന്നത് സ്വർണ്ണ ശേഖരം കണ്ടെത്തിയതെവിടെ?ആന്ധ്രാ പ്രദേശിലെ കുർണൂൽ ജില്ലയിലെ, ജൊന്നാഗിരി വില്ലേജിലാണ് സ്വർണ്ണത്തിന്റെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞിരിക്കുന്നത്. മൈൻസ് & ജിയോളജി പ്രിൻസിപ്പൽ സെക്രട്ടറി മുകേഷ് കുമാർ മീനയാണ് ഈ വിവരം മാധ്യമ സമ്മേളനത്തിൽ അറിയിച്ചത്. മറ്റിടങ്ങളിലും ഗോൾഡ് റിസർവ്ജൊന്നാഗിരിക്ക് പുറമെ മറ്റ് നാലിടങ്ങളിലും സ്വർണ്ണ ഖനനത്തിനുള്ള സാധ്യതകൾ തിരിച്ചറിഞ്ഞിട്ടുണ്ട്. രാമഗിരി, ജവ്വാകുല, ചിഗുരുകുന്റ-ബിസ്നാറ്റാം എന്നിവിടങ്ങളിലാണിത്. ആന്ധ്രയുടെ മണ്ണിനടിയിൽ ഒളിഞ്ഞിരിക്കുന്ന ക്രിട്ടിക്കൽ മിനറൽസ് ലൊക്കേറ്റ് ചെയ്യാൻ വലിയ തോതിലുള്ള ശ്രമങ്ങൾ നടന്നതിന്റെ ഭാഗമായിട്ടാണ് പുതിയ ലൊക്കേഷനുകൾ കണ്ടെത്തിയിരിക്കുന്നത്. ജൊന്നാഗിരി ഗോൾഡ് പ്രൊജക്ട്നിലവിൽ ജൊന്നാഗിരി ഗോൾഡ് പ്രൊജക്ട്, സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യയിലെ ആദ്യത്തെ ലാർജ് സ്കെയിൽ പ്രൈവറ്റ് ഗോൾഡ് മൈനിങ് സംരംഭമാണ്. ജിയോ മൈസൂർ സർവീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡാണ് 400 കോടി രൂപയിലധികം നിക്ഷേപം നടത്തി ഈ ഹെവി പ്രൊജക്ട് ഏറ്റെടുത്തിരിക്കുന്നത്. 598 ഹെക്ടറുകളിലാണ് മൈനിങ് നടത്തുക. ഏറ്റവും ഉയർന്ന കപ്പാസിറ്റിയിൽ ഖനനം നടന്നാൽ അടുത്ത 15 വർഷങ്ങളിലേക്ക് പ്രതിവർഷം ഇവിടെ നിന്ന് 1,000 കിലോഗ്രാം ശുദ്ധീകരിച്ച സ്വർണ്ണം ഉല്പാദിപ്പിക്കാൻ സാധിക്കും. ഇങ്ങനെ കണക്കാക്കുമ്പോൾ ഏകദേശം 15,000 കിലോഗ്രാം സ്വർണ്ണം ഉല്പാദിപ്പിക്കാനുള്ള സാധ്യതയാണ് നില നിൽക്കുന്നത്. ഒരു സിംഗിൾ സൈറ്റിലെ കണക്കാണിതെന്നതാണ് ശ്രദ്ധേയമായ കാര്യം. കാർബൺ ഇൻ ലീച്ച് പ്രൊസസിങ്, ആധുനിക സ്മെൽറ്റിങ് ഫർണെയ്സുകൾ, അഡ്വാൻസ്ഡ് ക്രഷിങ് സംവിധാനങ്ങൾ എന്നിങ്ങനെ അത്യാധുനിക ഗോൾഡ് എക്സ്ട്രാക്ഷൻ സങ്കേതങ്ങളാണ് ഇവിടെ പ്രയോജനപ്പെടുത്തുകഒരു ഗ്രാം ശുദ്ധീകരിച്ച സ്വർണ്ണം ലഭിക്കണമെങ്കിൽപ്പോലും ഏകദേശം ഒരു ടൺ പാറ ഖനനം ചെയ്യേണ്ടതാണ്. ഇത് 0.8 ഗ്രാം എന്ന നിലയിലാണെങ്കിൽപ്പോലും അത് സാമ്പത്തികമായി നഷ്ടമെന്നതാണ് കണക്കുകൾഇന്ത്യയ്ക്ക് നേട്ടം2000 വർഷത്തിൽ കർണാടകയിലെ കോളാർ ഗോൾഡ് ഫീൽഡുകളുടെ പ്രവർത്തനം അവസാനിപ്പിച്ചിരുന്നു. ഇതേത്തുടർന്ന് രാജ്യത്തിന്റെ ആഭ്യന്തര തലത്തിലുള്ള സ്വർണ്ണ ഉല്പാദനം വലിയ തോതിൽ കുറഞ്ഞിരുന്നു. ഇത് ഇറക്കുമതി ഉയരാനും കാരണമായി. ഇന്ത്യയിലെ ഗോൾഡ് ഡിമാൻഡ് കുത്തനെ വർധിച്ചതോടെ ഇറക്കുമതിയും ഉയരുന്ന സാഹചര്യമുണ്ടായി. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി കർണാടകയിൽത്തന്നെയുള്ള ഹൂട്ടി സ്വർണ്ണ ഖനി മാത്രമാണ് രാജ്യത്തിന്റെ ഒരേയൊരു ആക്ടീവ് പ്രൊഡ്യൂസർ എന്ന് പറയാം. ഇവിടെ നിന്ന് പ്രതിവർഷം ഏകദേശം 1.5 ടൺ സ്വർണ്ണമാണ് ഖനനം ചെയ്തെടുക്കുന്നത്. അതേ സമയം, ഇന്ത്യ ഒരു വർഷം ഏകദേശം 800 ടൺ സ്വർണ്ണം ഇറക്കുമതി നടത്തുന്നു. വിദേശ നാണ്യ ശേഖരത്തിലുണ്ടാകുന്ന സമ്മർദ്ദം ബാലൻസ് ചെയ്യുന്നതും സ്വർണ്ണത്തിലൂടെയാണ്. ഇവിടെയാണ് ആഭ്യന്തര തലത്തിൽ സ്വർണ്ണം ഖനനം ചെയ്യുന്നതിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നത്.
Source link


