NEWS

ഇണങ്ങിയും പിണങ്ങിയും പാർട്ടിയുടെ ‘പപ്പൻ’; കലഹിക്കുമ്പോഴും ഉന്നതനേതാക്കളുടെ പ്രിയങ്കരൻ


പത്തനംതിട്ട ∙ വിഎസ് പക്ഷമായിരുന്ന ജില്ലയെ പിണറായി പക്ഷത്തേക്കു നയിച്ച എ.പത്മകുമാർ നേതൃത്വത്തിന് എന്നും പ്രിയപ്പെട്ട പപ്പനായിരുന്നു. എ.പത്മകുമാർ ആലപ്പുഴ എസ്ഡി കോളജിലെ പ്രീഡിഗ്രി പഠനകാലത്താണ് എസ്എഫ്ഐയിൽ പ്രവർത്തനം തുടങ്ങുന്നത്. പിന്നീട് ചങ്ങനാശേരി കോളജിൽ ഡിഗ്രിക്കു ചേർന്നപ്പോൾ തിരുവല്ല കേന്ദ്രീകരിച്ചായിരുന്നു എസ്എഫ്ഐ പ്രവർത്തനം. ആ സമയത്താണ് പത്തനംതിട്ട ജില്ല രൂപീകരിക്കുന്നത്. ജില്ല രൂപീകൃതമായതിന്റെ അടുത്ത വർഷം മുതൽ ജില്ലാ കമ്മിറ്റിയംഗമാണ്. തുടർച്ചയായി 42 വർഷം. ഇതിൽ കഴിഞ്ഞ സമ്മേളനം വരെ 32 വർഷം സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായിരുന്നു.33–ാം വയസ്സിൽ, 1991ൽ കോന്നി എംഎൽഎയായി. സഹകരണ ഗാരന്റി ബോർഡ് വൈസ് ചെയർമാൻ, ആറന്മുള വാസ്തുവിദ്യാ ഗുരുകുലം ഡയറക്ടർ തുടങ്ങിയ നിലകളിലും പ്രവർത്തിച്ചു. 1996 ൽ കോന്നിയിലും 2001 ൽ ആറന്മുളയിലും തോറ്റു. ആറന്മുള നാൽക്കാലിക്കൽ സഹകരണ ബാങ്കിന്റെ പ്രസിഡന്റായിരിക്കെ, അംഗങ്ങൾ അറിയാതെ അവരുടെ പേരിൽ കാർഷിക വായ്പയെടുക്കുകയും തിരിച്ചടയ്ക്കാതിരിക്കുകയും ചെയ്തെന്ന കേസിൽ അകപ്പെട്ടു. പിന്നീടു വന്ന ഇടതുസർക്കാരിന്റെ കാലത്ത് കേസിൽനിന്ന് ഒഴിവാക്കപ്പെട്ടു.പാർട്ടിക്കു വിധേയമായി നിൽക്കുമ്പോഴും അഭിപ്രായം തുറന്നു പറയാൻ പത്മകുമാർ മടിച്ചിരുന്നില്ല. പിണറായി വിജയനും കൊടിയേരി ബാലകൃഷ്ണനും അറിയാതെ ഒരു കാര്യവും ശബരിമലയിൽ ചെയ്തിട്ടില്ലെന്നാണ് പത്മകുമാർ പലപ്പോഴും പറഞ്ഞിട്ടുള്ളത്.


Source link

Back to top button