NEWS

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വീട്ടിനുള്ളിലിട്ട് പൂട്ടി; ഒളിവിൽ പോയ യുവാവ് അറസ്റ്റിൽ


മുംബൈ∙ മുംബൈയിലെ മാൽവാനിയിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വീടിനുള്ളിലിട്ട് പൂട്ടി ഒളിവിൽ പോയ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗാൾ സ്വദേശിയായ സെലിമ ഖാത്തൂൻ (33) ആണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭർത്താവ് ഷംസുദ്ദീൻ അബ്ദുൽ‌ മത്തീനെ ഒഡീഷയിൽ നിന്നാണ് പൊലീസ് പിടികൂടിയത്.മേയ് 18നാണ് സെലിമയെ അയൽവാസികൾ അവസാനമായി കണ്ടത്. അതിനുശേഷം ഇവരുടെ വീട് പൂട്ടിക്കിടക്കുകയായിരുന്നു. മേയ് 22 ഓടെ വീടിനുള്ളിൽ നിന്ന് കടുത്ത ദുർഗന്ധം വമിക്കാൻ തുടങ്ങി. അയൽവാസികൾ ഫോണിൽ ബന്ധപ്പെട്ടപ്പോൾ വീട്ടിൽ എലി ചത്തു കിടക്കുന്നതാണെന്നായിരുന്നു ഭർത്താവ് ഷംസുദ്ദീന്റെ മറുപടി. ദുർഗന്ധം അസഹനീയമായതിനെ തുടർന്ന് അയൽവാസികൾ പൊലീസിൽ വിവരമറിയിച്ചു. തുടർന്ന് പൊലീസ് എത്തി വീട് തുറന്ന് പരിശോധിച്ചപ്പോഴാണ് സെലിമയുടെ ജീർണിച്ച മൃതദേഹം കണ്ടെത്തിയത്.


Source link

Back to top button