NEWS

വന്ദേമാതരം മുഴുവൻ ആലപിച്ചില്ല,​ സ്പീക്കറെ പ്രതിഷേധം അറിയിച്ച് ഗവർണർ

തിരുവനന്തപുരം: ഇന്നാരംഭിച്ച നിയമസഭാ സമ്മേളനത്തിലെ നയ പ്രഖ്യാപന സമയത്ത് വന്ദേമാതരം മുഴുവൻ ആലപിക്കാത്തതിൽ പ്രതിഷേധം അറിയിച്ച് ഗവർണർ രാജേന്ദ്ര ആർലേക്കർ. സ്പീക്കറെ രേഖാമൂലമാണ് ഗവർണർ പ്രതിഷേധം അറിയിച്ചത്. വന്ദേമാതരം മുഴുവൻ പാടണമെന്ന ലോക്ഭവൻ നിർദ്ദേശം സർക്കാർ തള്ളുകയായിരുന്നു. വന്ദേമാതരം ഭാഗികമായി പാടിയത് പ്രോട്ടോക്കോൾ ലംഘനമാണെന്ന് ഗവർണർ വിമർശിച്ചു. അതേസമയം സർക്കാർ നടപടിയെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പിന്തുണച്ചു.

വന്ദേമാതരം ഭാഗികമായി വായിച്ചാൽ മതിയെന്ന് സ്പീക്കറോടും നിയമസഭാ സെക്രട്ടേറിയറ്റിനോടും മുഖ്യമന്ത്രി നിർദ്ദേശിച്ചിരുന്നു എന്നാണ് വിവരം. ഇന്നലെ റിഹേഴ്സൽ സമയത്തെത്തിയ ലോക്ഭവൻ ഉദ്യോഗസ്ഥർ വന്ദേഭാരതം മുഴുവൻ പാടണമെന്ന് ആവശ്യപ്പെട്ടിരുന്നു. നേരത്തെ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേഭാരതം മുഴുവൻ പാടിയത് വിവാദമായിരുന്നു. അന്നത്തെ വിവാദം കൂടിക്കണ്ടാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ എന്നാണ് റിപ്പോർട്ട്.

ബി.ജെ.പി പ്രശ്നത്തിൽ വിമർശനം ഉന്നയിച്ചപ്പോൾ സർക്കാരിനെ പിന്തുണയ്ക്കുന്ന നിലപാടാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ കൈക്കൊണ്ടത്. വന്ദേഭാരതം മുഴുവൻ ആലപിക്കേണ്ട കാര്യം ഇല്ലെന്ന് പിണറായി വിജയൻ പറഞ്ഞു.


Source link
NEWS

Back to top button