SPORTS
ക്വാളിഫയർ മത്സരത്തിനിടെ കൂപ്പുകൈകളോടെ അനുഷ്ക, ശ്രദ്ധനേടി വിരലിലെ മോതിരം; എന്താണ് രാധ നാമ ജപ കൗണ്ടർ?

ധരംശാല ∙ സൂപ്പർ താരം വിരാട് കോലിയുടെ ഏറ്റവും വലിയ ‘ഫാൻ ഗേൾ’ ഭാര്യ അനുഷ്ക ശർമ തന്നെയാണ്. താരത്തിന്റെ എല്ലാ മത്സരങ്ങളിലും പൂർണ പിന്തുണയും ആവേശവുമായി അനുഷ്ക ഗാലറിയിലെത്താറുണ്ട്. ഐപിഎലിലെ ഒന്നാം ക്വാളിഫയറിൽ ഗുജറാത്ത് ടൈറ്റൻസിനെതിരായ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ മത്സരത്തിലും അതിനു മാറ്റമുണ്ടായില്ല. ഗാലറിയിലെ വിഐപി പവലിയനിൽ അനുഷ്ക ശർമയും ഇടം പിടിച്ചിരുന്നു. മത്സരത്തിൽ വിരാട് കോലി പുറത്തായപ്പോൾ വിശ്വസിക്കാനാകാതെ ഇരുന്നതും മത്സരത്തിൽ വിജയിച്ചതിനു പിന്നാലെ കോലി ഓടിയെത്തി അനുഷ്കയെ കെട്ടിപ്പിടിച്ചതുമെല്ലാം ക്യാമറക്കണ്ണുകൾ ഒപ്പിയെടുക്കുകയും ചെയ്തു.എന്താണ് രാധ നാമ ജപ കൗണ്ടർ മോതിരം? പരമ്പരാഗതമായി മന്ത്രങ്ങൾ ജപിക്കാൻ ഉപയോഗിക്കുന്ന ജപമാലകൾക്ക് പകരമുള്ള ഒരു ആധുനിക ഡിജിറ്റൽ ഉപകരണമാണിത്. വിരലിൽ എളുപ്പത്തിൽ ധരിക്കാൻ കഴിയുന്ന ഈ ചെറിയ ഗാഡ്ജറ്റിൽ ഒരു ഡിജിറ്റൽ ഡിസ്പ്ലേയും ബട്ടണുമുണ്ട്. ഓരോ തവണ ദൈവനാമങ്ങൾ ഉരുവിടുമ്പോഴും ഇതിലെ ബട്ടൺ അമർത്തി ജപങ്ങളുടെ എണ്ണം കൃത്യമായി രേഖപ്പെടുത്താം.∙ ആർസിബി ഫൈനലിൽ ഐപിഎലിൽ തുടർച്ചയായ രണ്ടാം ഫൈനലിനാണ് റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ടിക്കറ്റെടുത്തത്. ഒന്നാം ക്വാളിഫയറിൽ ആദ്യം ബാറ്റ് കൊണ്ട് തകർത്തടിച്ചും പിന്നീടു ബോൾ കൊണ്ട് എറിഞ്ഞുവീഴ്ത്തിയും രാജകീയമായി കളംനിറഞ്ഞ ബെംഗളൂരുവിന് ഗുജറാത്ത് ടൈറ്റൻസിനെതിരെ 92 റൺസിന്റെ കൂറ്റൻ ജയം. ഐപിഎലിൽ ഇത് 5–ാം തവണയാണ് ബെംഗളൂരു ഫൈനലിന് യോഗ്യത നേടുന്നത്. ക്യാപ്റ്റൻ രജത് പാട്ടിദാറിന്റെ അപരാജിത അർധ സെഞ്ചറി കരുത്തിൽ (33 പന്തിൽ 93*) 254 റൺസെന്ന കൂറ്റൻ ടോട്ടൽ നേടിയ ബെംഗളൂരു, 3 വിക്കറ്റ് വീഴ്ത്തിയ ജേക്കബ് ഡഫിയുടെ ബോളിങ് മികവിൽ ഗുജറാത്തിനെ 162 റൺസിൽ ഒതുക്കി.
Source link


