SPORTS

‘റെക്കോർഡ് സെഞ്ചറി’ക്ക് തൊട്ടരികെ വീണ് വൈഭവ്, പക്ഷേ ഇനി ‘യൂണിവേഴ്‌‍സൽ ബേബി ബോസ്’; അതുമാത്രമല്ല, വീണത് വമ്പൻ റെക്കോർഡുകൾ


മുല്ലൻപുർ ∙ അർഹിച്ച സെഞ്ചറിക്ക് തൊട്ടരികെ വൈഭവ് സൂര്യവംശി വീണപ്പോൾ ഒരുപക്ഷേ സൺറൈസേഴ്സ് ഹൈദരാബാദ് ആരാധകർ പോലും നിരാശരായി കാണും. ഏതൊരു ക്രിക്കറ്റ് ആരാധകനെയും അത്രയും ത്രസിപ്പിക്കുന്ന ഇന്നിങ്സായിരുന്നു മുല്ലൻപുരിലെ മഹാരാജ യാദവീന്ദ്ര സിങ് രാജ്യാന്തര സ്റ്റേഡിയത്തിൽ വൈഭവ് സൂര്യവംശി കാഴ്ചവച്ചത്. ഐപിഎൽ പ്ലേഓഫിലെ ജീവന്മരണ പോരാട്ടമായ എലിമിനേറ്റർ റൗണ്ടിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ രാജസ്ഥാൻ റോയൽസ് ഓപ്പണറായി ഇറങ്ങിയ വൈഭവ് സൂര്യവംശിയുടെ വിളയാട്ടമാണ് കണ്ടത്. എന്നാൽ മത്സരത്തിനിടെ, ക്രിസ് ഗെയ്‌ലിന്റെ മറ്റൊരു റെക്കോർഡ് വൈഭവ് മറികടന്നു. ഒരു ഐപിഎൽ സീസണിൽ ഏറ്റവും കൂടുതൽ സിക്സർ എന്ന നേട്ടത്തിലാണ് ‘യൂണിവേഴ്സൽ ബോസി’നെ മറികടന്ന് വൈഭവ് ‘ബേബി ബോസ്’ ആയത്. മത്സരത്തിൽ 12 സിക്സർ പറത്തിയ വൈഭവ് സീസണിലാകെ നേടിയത് 65 സിക്സറുകൾ. 2012 സീസണിൽ 59 സിക്സ് നേടിയ ക്രിസ് ഗെയ്‍ലിന്റെ റെക്കോർഡ് ഇതോടെ പഴങ്കഥയായി. 2019ൽ 52 സിക്സ് നേടിയ ആന്ദ്രെ റസ്സലാണ് മൂന്നാമത്.ഒരു ഐപിഎൽ ഇന്നിങ്സിൽ പവർപ്ലേയിൽ ഏറ്റവും കൂടുതൽ സിക്സർ പറത്തിയ താരമെന്ന നേട്ടവും വൈഭവിന്റെ പേരിലായി. 1–6 ഓവർ വരെ എട്ടു സിക്സറുകളാണ് വൈഭവിന്റെ ബാറ്റിൽനിന്നു പിറന്നത്. 2008ൽ ചെന്നൈയ്ക്കെതിരെ മുംബൈ താരമായിരുന്ന സനത് ജയസൂര്യ നേടിയ 7 സിക്സറുകൾ രണ്ടാമതായി. ഐപിഎൽ സീസണിൽ 600ലധികം റൺസ് നേടുന്ന പ്രായം കുറഞ്ഞ താരമാണ് വൈഭവ്. 2018ൽ നേട്ടം സ്വന്തമാക്കിയ ഋഷഭ് പന്തിനെയാണ് വൈഭവ് മറികടന്നത് പവർപ്ലേയിൽ മാത്രം ഈ സീസണിൽ വൈഭവിന്റെ റൺസ് സമ്പാദ്യം 490 ആയി. ഇതും റെക്കോർഡാണ്.


Source link

Back to top button