NEWS
‘ഞാനും സിപിഎമ്മുകാരൻ; അവർ അലറിയെത്തി തകർത്തത് ജീവിതമാർഗം’: ഭയം മാറാതെ ലാലു

തിരുവനന്തപുരം ∙ ‘ഞാനും ഒരു സിപിഎം അനുഭാവിയാണ്, കാര്‍ തല്ലിത്തകര്‍ത്തവര്‍ക്ക് അതറിയില്ലല്ലോ. ജീവിതമാര്‍ഗമാണിത്.’ – പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ സഞ്ചരിച്ച കാറിന്റെ ഡ്രൈവര്‍ ലാലുവിന് ഇതു പറയുമ്പോഴും പരിഭ്രമം മാറിയിരുന്നില്ല. റെയ്‍ഡിനു ശേഷം പുറത്തിറങ്ങിയ ഉദ്യോഗസ്ഥർ കയറിയ കാറുകൾ സിപിഎം പ്രവർത്തകർ അടിച്ചുതകർക്കുകയായിരുന്നു. ആക്രമണത്തിനു ശേഷം തമ്പാനൂര്‍ പൊലീസ് സ്‌റ്റേഷനിലേക്കാണു ലാലുവിന്റെ കാർ ഉള്‍പ്പെടെ, ആക്രമിക്കപ്പെട്ട വാഹനങ്ങൾ കൊണ്ടുവന്നത്. ‘ഇത്രയും ആളുകള്‍ ഒന്നിച്ച് ആക്രോശിച്ചു വന്നപ്പോള്‍ ഭയന്നുപോയി. നമ്മള്‍ സാധാരണ പാര്‍ട്ടിക്കാരും തൊഴിലാളികളും ഒക്കെയാണ്. ടാക്‌സി ഓടിച്ചു ജീവിക്കുന്നവരാണ്. അത് ആക്രമിച്ചവര്‍ ആരും നോക്കുന്നില്ലല്ലോ. നമ്പര്‍ പ്ലേറ്റ് നോക്കുമ്പോള്‍ ഇ.ഡി യുടെ വണ്ടിയാണെങ്കില്‍ കുഴപ്പമില്ല. ഇത് നമ്മള്‍ കാശ് മുടക്കി വാങ്ങി ഓടിക്കുന്ന വണ്ടിയാണ്. അതാണ് അവര്‍ അടിച്ചു തകര്‍ത്തത്. വിഷമമുണ്ട്. പരിശോധന കഴിഞ്ഞ് പോകാന്‍ സമയത്ത് ഇ.ഡി. ഉദ്യോഗസ്ഥര്‍ വഴി ക്ലിയര്‍ ആണോ എന്നു ചോദിച്ചിരുന്നു. എല്ലാം ഓക്കെയാണ്, പ്രശ്‌നമൊന്നുമില്ലെന്നു പറഞ്ഞു. പക്ഷേ പുറത്തേക്ക് ഇറങ്ങിയപ്പോള്‍ സംഭവം ആകെ മാറി. എല്ലാവരും കൂടി വളഞ്ഞു. പൊലീസിന്റെ കയ്യില്‍ നിന്നില്ല. വണ്ടി അവര്‍ ആക്രമിച്ചു.’ – ലാലു പറഞ്ഞു.
Source link


