SPORTS

ജീവന്മരണ പോരാട്ടത്തിൽ ടോസ് ഹൈദരാബാദിന്, രാജസ്ഥാൻ ആദ്യം ബാറ്റിങ്ങിനിറങ്ങും; ‘അടിച്ചുകയറുമോ’ വൈഭവ്?


മുല്ലൻപുർ ∙ ഐപിഎൽ പ്ലേഓഫിലെ ജീവന്മരണ പോരാട്ടമായ എലിമിനേറ്റർ റൗണ്ടിൽ ടോസ് നേടിയ സൺറൈസേഴ്സ് ഹൈദരാബാദ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് രാജസ്ഥാൻ റോയൽസിനെ ബാറ്റിങ്ങിനു വിട്ടു. ഇരുടീമുകളിലും ഓരോ മാറ്റം വീതുമുണ്ട്. ഹൈദരാബാദ് ഇലവനിൽ പ്രഫുൽ ഹിൻഗെ തിരിച്ചെത്തിയപ്പോൾ രാജസ്ഥാൻ ടീമിലേക്ക് രവീന്ദ്ര ജഡേജ എത്തി. ബാറ്റിങ്ങിനെ തുണയ്ക്കുന്ന പിച്ചാണ് മുല്ലൻപുരിലെ മഹാരാജ യാദവീന്ദ്ര സിങ് രാജ്യാന്തര സ്റ്റേഡിയത്തിലുള്ളത്. ഈ സീസണിൽ ഇവിടെ നടന്ന 4 മത്സരങ്ങളിലെ 8 ഇന്നിങ്സുകളിൽ 6 തവണയും സ്കോർ 200ന് മുകളിൽ പോയി.∙ ബോളിങ് ആശങ്ക ബാറ്റിങ്ങിൽ കരുത്തരായ ഇരുടീമുകൾക്കും ബോളിങ് ബലഹീനതകൾ വെല്ലുവിളിയാണ്. രാജസ്ഥാൻ ജോഫ്ര ആർച്ചറിനെ അമിതമായി ആശ്രയിക്കുമ്പോൾ ഇഷാൻ മലിംഗയിലും സാകിബ് ഹുസൈനിലുമാണ് ഹൈദരാബാദിന്റെ പ്രതീക്ഷകൾ. സ്പിൻ വിഭാഗത്തിൽ ഇരു ടീമുകളും ദു‍ർബലർ. ഡെത്ത് ഓവറിൽ അമിതമായി റൺ വഴങ്ങുന്നതും ഇരു ടീമുകൾക്കും തലവേദനയാണ്.∙ പ്ലേയിങ് ഇലവൻ സൺറൈസേഴ്സ് ഹൈദരാബാദ്: രാജസ്ഥാൻ റോയൽസ്: യശസ്വി ജയ്‌സ്വാൾ, വൈഭവ് സൂര്യവംശി, ധ്രുവ് ജൂറൽ(വിക്കറ്റ് കീപ്പർ), റിയാൻ പരാഗ്(ക്യാപ്റ്റൻ), ഡൊണോവൻ ഫെരേര, ദസുൻ ശനക, രവീന്ദ്ര ജഡേജ, ജോഫ്ര ആർച്ചർ, നാന്ദ്രെ ബർഗർ, ബ്രിജേഷ് ശർമ, യഷ് രാജ് പുഞ്ച  


Source link

Back to top button