NEWS

‘പൂർണമായും വെള്ളത്തിനടിയില്‍, മരണം മുൻപിൽ കണ്ടു കിടക്കുമ്പോഴാണ് ദൈവദൂതരെപ്പോലെ അവരെത്തിയത്’


കോട്ടയം ∙ വടവാതൂർ ബണ്ട് റോഡിന് സമീപം 25 അടി താഴ്ചയിൽ പാടത്തേക്ക് കാർ മറിഞ്ഞെങ്കിലും യുവതി അദ്ഭുതകരമായി രക്ഷപ്പെട്ടു. കോട്ടയം ഗവ. മോഡൽ സ്കൂളിലെ കൗൺസലർ വടവാതൂർ സ്വദേശിനി വെള്ളറ വീട്ടിൽ റിനി ജോർജാണ് (39) സംഭവസ്ഥലത്തുണ്ടായിരുന്നവരുടെ സമയോചിതമായ ഇടപെടലിൽ രക്ഷപ്പെട്ടത്.വെള്ളക്കെട്ടിലേക്കു മുൻഭാഗം കുത്തിയാണ് വീണതെങ്കിലും ആഴം കുറവായിരുന്നതും ഓടിയെത്തിയവരുടെ സമയോചിതമായ ഇടപെടലുമാണ് രക്ഷയായത്. ഇന്നലെ ഉച്ച കഴിഞ്ഞ് മൂന്നരയോടെയാണ് മോസ്കോ കവലയിൽനിന്ന് എത്തിയ കാർ നിയന്ത്രണം വിട്ട് പാടത്തേക്ക് മറിഞ്ഞത്. കാറിലേക്ക് വെള്ളം ഇരച്ചുകയറി യുവതി വെള്ളത്തിൽ താഴ്ന്നിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ അതിഥിത്തൊഴിലാളികളും ഇരുചക്ര വാഹന യാത്രക്കാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. പുറകിലത്തെ ഡോർ പൊളിച്ചാണ് റിനിയെ വെള്ളത്തിൽ നിന്ന് പുറത്തെടുത്തതെന്ന് ഇരുചക്ര വാഹന യാത്രക്കാനായ വൈശാഖ് പറഞ്ഞു. നിസ്സാര പരുക്കുകളേ റിനിക്ക് ഉണ്ടായിരുന്നുള്ളൂവെന്നും അവർ പറഞ്ഞു.


Source link

Back to top button