NEWS
മുഹമ്മദ് ഹനീഷിന് ജൂൺ ഒന്നുവരെ സാവകാശം

കൊച്ചി: കശുഅണ്ടി ഇറക്കുമതിയുമായി ബന്ധപ്പെട്ട കോടതിഅലക്ഷ്യ ഹർജിയിൽ നേരിൽ ഹാജരാകാൻ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷിന് ഹൈക്കോടതി സിംഗിൾബെഞ്ച് ജൂൺ ഒന്നുവരെ സമയം അനുവദിച്ചു. കശുഅണ്ടി കേസിലെ പ്രതികളുടെ പ്രോസിക്യൂഷന് അനുമതി നിഷേധിച്ചത് റദ്ദാക്കി ഹാജരാകാൻ നിർദ്ദേശിച്ചതിനെതിരെ മുഹമ്മദ് ഹനീഷ് നൽകിയ അപ്പീൽ ഡിവിഷൻബെഞ്ചിന്റെ പരിഗണനയിലുണ്ട്. ജസ്റ്റിസ് എ. ബദറുദ്ദീനാണ് നേരിൽ ഹാജരാകുന്നതിൽ ഇളവുതേടിയുള്ള അപേക്ഷ പരിഗണിച്ചത്.
Source link
NEWS


