NEWS

കേന്ദ്രം ഇടപെടണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷാഫലവും പുനർമൂല്യ നിർണയവും സംബന്ധിച്ചുയർന്ന പരാതികളിൽ, വീഴ്ചകൾ പരിശോധിച്ച് സുതാര്യവും നീതിപൂർവകവുമായ പരിഹാരമുണ്ടാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി.സതീശൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന് കത്തയച്ചു. കേന്ദ്ര സർക്കാരിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടാണ് കത്ത്. 2026 മേയ് 13ന് പരീക്ഷാഫലം പ്രസിദ്ധീകരിച്ചതിന് പിന്നാലെ, പ്രതീക്ഷിച്ചതിലും വളരെ കുറഞ്ഞ മാർക്ക് ലഭിച്ചതായി വിദ്യാർത്ഥികൾ പരാതിപ്പെട്ടിരുന്നുവെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പുനർമൂല്യ നിർണയത്തിലെ അപാകതയിൽ അടിയന്തര ഇടപെടൽ തേടി, പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥി ചങ്ങനാശേരി, തുരുത്തി, പുതുമന ഇല്ലത്തെ ഗായത്രിദേവി മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു.


Source link
NEWS

Back to top button