test del 3
സർക്കാർ ആശുപത്രിയിൽ ആംബുലൻസ് ലഭിച്ചില്ല; മൃതദേഹം ചുമലിലേറ്റി കുടുംബാംഗങ്ങൾ നടന്നത് 4 കീലോമീറ്റർ

ഹൈദരാബാദ് ∙ സർക്കാർ ആശുപത്രിയിൽ നിന്ന് ആംബുലൻസ് സൗകര്യം ലഭിക്കാത്തതിനെ തുടർന്ന്, മരണപ്പെട്ട ബന്ധുവിന്റെ മൃതദേഹം ചുമലിലേറ്റി കുടുംബാംഗങ്ങൾക്ക് നടക്കേണ്ടി വന്നത് നാല് കീലോമീറ്റർ. തെലങ്കാനയിലെ ഭദ്രാചലം സ്വദേശിയായ കാൻഡി വെങ്കണ്ണ (45) എന്നയാളുടെ മൃതദേഹവുമായാണ് ബന്ധുക്കൾക്ക് ദുരവസ്ഥ നേരിടേണ്ടി വന്നത്. കടുത്ത ചൂടിനെ തുടർന്ന് നിർജലീകരണം ബാധിച്ച ഇയാളെ സമീപത്തെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു.സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ ജില്ലാ ഭരണകൂടവും ആശുപത്രി അധികൃതരും വിഷയത്തിൽ ഇടപെട്ടു. കുടുംബത്തിന് സമയബന്ധിതമായി വാഹനം ലഭ്യമാക്കാത്തതിൽ വീഴ്ച വരുത്തിയവർക്കെതിരെ പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
Source link


