test del 3
ആ തണൽപ്പാത ഓർമയാകുന്നു; റോഡ് നവീകരണത്തിനായി മുറിച്ചുനീക്കുന്നത് പാതയോരത്തെ 500 വൻമരങ്ങള്‍

കൂറ്റനാട് ∙ യാത്രക്കാർക്ക് വർഷങ്ങളായി കുളിരും തണലും സമ്മാനിച്ചിരുന്ന ചാലിശ്ശേരി–കൂറ്റനാട് റോഡരികിലെ ‘മുത്തശ്ശി മരങ്ങൾ’ ഒന്നൊന്നായി നിലംപതിക്കുന്നു. റോഡ് നവീകരണത്തിന്റെ ഭാഗമായാണ് പാതയോരത്തെ ഏകദേശം 500 വൻമരങ്ങളാണ് മുറിച്ചുമാറ്റുന്നത്. വികസന പ്രവർത്തനങ്ങൾ അനിവാര്യമാണെങ്കിലും പ്രകൃതിയുടെ പച്ചപ്പും തണൽപാതയും ഇല്ലാതാകുന്ന നിരാശയിലാണ് നാട്ടുകാർ.റോഡ് വീതികൂട്ടലും ഗതാഗത സൗകര്യ വികസനവും ലക്ഷ്യമിട്ടാണ് നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നത്. തൃത്താല മണ്ഡലത്തിലെ പ്രധാന പാതയായതിനാൽ വാഹന തിരക്ക് കുറയ്ക്കുകയും സുരക്ഷ ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് റോഡ് നവീകരണ പദ്ധതിയുടെ ലക്ഷ്യമെന്ന് അധികൃതർ വ്യക്തമാക്കുന്നു. എന്നാൽ പ്രകൃതിയെ പൂർണമായി അവഗണിച്ചുള്ള വികസനം ദീർഘകാല പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നതാണ് പരിസ്ഥിതി പ്രവർത്തകരുടെ മുന്നറിയിപ്പ്.മരങ്ങൾ മുറിക്കുന്നതിനെതിരെ ചില ഭാഗങ്ങളിൽ പ്രതിഷേധ സ്വരങ്ങളും ഉയരുന്നുണ്ട്. പ്രദേശത്തെ ചൂട് നിയന്ത്രിക്കാനും വായു ശുദ്ധീകരിക്കാനും മഴയുടെ തുല്യത നിലനിർത്താനും വൻമരങ്ങൾ നിർണായകമാണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. റോഡരികിൽ പച്ചപ്പ് കുറഞ്ഞാൽ വരും വർഷങ്ങളിൽ താപനില ഉയരാനും പൊടിശല്യം വർധിക്കാനുമിടയുണ്ടെന്ന ആശങ്കയും നിലനിൽക്കുന്നു.
Source link


