test del 5 copy of del 3
ബെംഗളൂരുവിൽ മലയാളി വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത കേസ്: സുൽത്താൻ ബത്തേരി സ്വദേശി അറസ്റ്റിൽ

കൽപറ്റ ∙ ബെംഗളൂരുവിൽ മലയാളി വിദ്യാർഥിനിയെ ബലാത്സംഗം ചെയ്തതുമായി ബന്ധപ്പെട്ട കേസിൽ സുൽത്താൻ ബത്തേരി സ്വദേശിയായ പ്രതിയെ കർണാടക പൊലീസ് വയനാട്ടിൽ നിന്ന് അറസ്റ്റ് ചെയ്തു. ബത്തേരി സ്വദേശി ഹൈനസിനെ വെള്ളിയാഴ്ച വൈകിട്ടാണ് പൊലീസ് പിടികൂടിയത്. വയനാട്ടിൽ അറസ്റ്റ് ചെയ്ത പ്രതിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം ട്രാൻസിറ്റ് വാറന്റുമായാണ് കർണാടകയിലേക്ക് കൊണ്ടുപോയത്.മേയ് 12 ന് മഡിവാളയിലെ സുഹൃത്തുക്കളുടെ താമസസ്ഥലത്താണ് ബെംഗളൂരുവിൽ പഠിക്കുന്ന ഇരുപതുകാരിയായ മലയാളി പെൺകുട്ടി പീഡനത്തിന് ഇരയായത്. സംഭവത്തിൽ പിറ്റേദിവസം തന്നെ മഡിവാള സ്റ്റേഷനിലെത്തി പരാതി നൽകിയിട്ടും പൊലീസ് കേസെടുക്കാൻ തയാറായിരുന്നില്ല. തുടർന്ന് പെൺകുട്ടിയും സുഹൃത്തുക്കളും ബെംഗളൂരു നോർത്ത് ഈസ്റ്റ് ഡിസിപിയെ സമീപിക്കുകയായിരുന്നു. ഡിസിപിയുടെ കർശന നിർദേശപ്രകാരമാണ് മേയ് 18 ന് എഫ്ഐആർ റജിസ്റ്റർ ചെയ്തത്.
Source link


