NEWS
പമ്പാനദിയിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

ആലപ്പുഴ: പമ്പാനദിയിൽ കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽപ്പെട്ട് കാണാതായ എൻജിനീയറിംഗ് കോളേജ് വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. ചെങ്ങന്നൂർ ഐഎച്ച്ആർഡി എൻജിനീയറിംഗ് കോളേജ് രണ്ടാം വർഷ വിദ്യാർത്ഥി മണിമല കറിക്കാട്ടൂർ വയലിൽ ജയപ്രകാശിന്റെ മകൻ ജോയൽ ആന്റണി പ്രകാശിന്റെ (20) മൃതദേഹമാണ് കണ്ടെത്തിയത്.
ഇന്നലെ വൈകുന്നേരം ആറുമണിയോടെ പമ്പാ നദിയിൽ മംഗലം പാറക്കടവിൽ മൂന്നു സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ ജോയൽ നീന്തുന്നതിനിടയിൽ ഒഴുക്കിൽപ്പെടുകയായിരുന്നു. ചെങ്ങന്നൂർ ഫയർ ഫോഴ്സ് സ്കൂബാ-പൊലീസ് സംഘങ്ങൾ നാട്ടുകാരുടെ സഹായത്തോടെ രാത്രി വൈകിയും തിരച്ചിൽ നടത്തിയെങ്കിലും ജോയലിനെ കണ്ടെത്താൻ കഴിഞ്ഞില്ല. നദിയുടെ ആഴവും ഇരുട്ടും തിരച്ചലിന് വെല്ലുവിളിയായി. ഇന്ന് വീണ്ടും നടത്തിയ തിരച്ചലിൽ രാവിലെ പത്തരയോടെയാണ് മൃതദേഹം കണ്ടെത്തിയത്.
Source link
NEWS


