‘പിണറായി എംഎൽഎ സ്ഥാനം രാജിവച്ച് മാതൃകയാകണം’; ആവശ്യവുമായി ‘കാരണഭൂതൻ’ പാട്ട് അവതരിപ്പിച്ച ഏരിയ കമ്മിറ്റി

തിരുവനന്തപുരം: തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെ മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെയും സംസ്ഥാന നേതൃത്വത്തിനെതിരെയും വിമർശനങ്ങൾ ശക്തമാകുന്നു. പിണറായി വിജയൻ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന് പാറശാല സിപിഎം ഏരിയ സെക്രട്ടറി അഡ്വ എസ് ജയകുമാർ ആവശ്യപ്പെട്ടു. ഏരിയ കമ്മിറ്റി റിപ്പോർട്ടിൽ ആണ് ഇങ്ങനെ ഒരു പരാമർശം. പിണറായി എംഎൽഎ സ്ഥാനം രാജിവച്ച് മാതൃകയാകണം എന്നാണ് യോഗം അഭിപ്രായപ്പെട്ടത്.
സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെകെ ജയചന്ദ്രൻ യോഗത്തിൽ പങ്കെടുത്തു. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പൂർണ ഉത്തരവാദിത്തം പിണറായിക്കാണ്. പാർട്ടി കോട്ടയിൽ വരെ ആറ് റൗണ്ടിൽ പിന്നിൽ പോയി. പ്രതിപക്ഷനേതാവ് ആകാൻ പിണറായി അയോഗ്യനാണ്. എംഎൽഎ സ്ഥാനം രാജിവച്ച് പിണറായി മാന്യത കാട്ടണമെന്നും വിമർശനം ഉയർന്നു. നേരത്തെ പിണറായിയെ പ്രകീർത്തിച്ച് കാരണഭൂതൻ പാട്ടും തിരുവാതിരയും അവതരിപ്പിച്ച സമയത്തെ ഏരിയ സെക്രട്ടറിയാണ് വിമർശനം ഉന്നയിച്ചത്.
Source link
NEWS


