test del 4 copy of del 3

ബിഹാറിനും വേണം സ്വന്തം ഐപിഎൽ ടീം; തുറുപ്പുചീട്ടാകാൻ ഇഷാൻ കിഷനും വൈഭവ് സൂര്യവംശിയും? വേദാന്ത ചെയർമാന്റെ ട്വീറ്റിൽ ചൂടൻ ചർച്ച


തമിഴ്നാടിന് ചെന്നൈ സൂപ്പർ കിങ്സ്; ബംഗാളിന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്… ബിഹാറിനും വേണ്ടേ സ്വന്തം ഐപിഎൽ ടീം? ചോദ്യമെറിഞ്ഞത് ഇന്ത്യൻ ഖനി വ്യവസായരംഗത്തെ പ്രമുഖ കമ്പനിയായ വേദാന്തയുടെ ചെയർമാനും ബിഹാർ സ്വദേശിയുമായ അനിൽ അഗർവാൾ.
എക്സിലാണ് ബിഹാറിനും സ്വന്തം ടീം എന്ന ആവശ്യം അനിൽ അഗർവാൾ ദീർഘമായ കുറിപ്പിലൂടെ ഉന്നയിച്ചത്. ബിഹാറിന്റെ മണ്ണ് ഇന്ത്യൻ ക്രിക്കറ്റിന് കഴിവുള്ള ഒട്ടേറെപ്പേരെയാണ് സമ്മാനിച്ചിട്ടുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇഷാൻ കിഷൻ, വൈഭവ് സൂര്യവംശി തുടങ്ങിയവർ അതിലുൾപ്പെടുന്നു.

क्या आपको नहीं लगता Chennai Super Kings, Mumbai Indians और Kolkata Knight Riders की तरह बेमिसाल बिहार की भी एक टीम होनी चाहिए?बिहार की मिट्टी ने देश को बहुत से बेहतरीन क्रिकेट खिलाड़ी दिए हैं।पटना में जन्मे ईशान किशन ने सबसे कम गेंदों में ODI double century लगाई। समस्तीपुर… pic.twitter.com/bgScCh40Zd— Anil Agarwal (@AnilAgarwal_Ved) May 22, 2026

ഗംഭീര പ്ലെയേഴ്സ്
ഏകദിന ക്രിക്കറ്റിൽ‌ ഏറ്റവും കുറഞ്ഞ ബോളിൽ ഇരട്ട സെഞ്ചറി അടിച്ച താരമാണ് പട്നയിൽ ജനിച്ച ഇഷാൻ കിഷൻ. സമസ്തിപുരിൽ ജനിച്ച വൈഭവ് സൂര്യവംശി ഐപിഎല്ലിൽ അരങ്ങേറുന്ന ഏറ്റവും പ്രായംകുറഞ്ഞ താരമായി. ഗോപാൽഗഞ്ചിലെ സാധാരണ കുടുംബത്തിൽ പിറന്ന സാകിബ് ഹുസൈനും ഐപിഎല്ലിൽ മികച്ച പ്രകടനം നടത്തുന്നു – അനിൽ അഗർവാൾ പറഞ്ഞു.
ഈ സാഹചര്യത്തിലും ബിഹാറിന്റെ ക്രിക്കറ്റിന് അർഹമായ പരിഗണനയും ഖ്യാതിയും കിട്ടിയതായി തനിക്ക് തോന്നുന്നില്ലെന്നും ഇക്കാര്യത്തിൽ നിരാശയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിഎസ്കെയും കെകെആറും മുംബൈ ഇന്ത്യൻസും പോലെ ബിഹാറിനും സ്വന്തം ഐപിഎൽ ടീം വേണ്ടതല്ലേ എന്ന് അനിൽ അഗർവാൾ ചോദിച്ചു.

നിരുപാധിക പിന്തുണ
‘‘ബിഹാറിലെ യുവാക്കൾക്ക് വിവിധ മേഖലകളിൽ കഴിവുതെളിയിക്കാൻ എല്ലാ പിന്തുണയും നൽകാൻ ഞാൻ ശ്രദ്ധിക്കുന്നുണ്ട്. മികച്ച പരിഗണനയും പ്രോത്സാഹനും ഉറപ്പാക്കിയാൽ ബിഹാറിൽ നിന്നുള്ള ടീം ലോകത്തെ ഏറ്റവും ബെസ്റ്റ് ആകും’’ – അനിൽ അഗർവാൾ പറഞ്ഞു.
ബിഹാർ എന്നത് കേവലമൊരു സംസ്ഥാനമല്ല, വികാരമാണെന്നും ടീം രൂപീകരണത്തിനായി ബിഹാർ ക്രിക്കറ്റ് അസോസിയേഷനും താരങ്ങൾക്കും ഉപാധികളില്ലാതെ തന്റെ എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം പറഞ്ഞു. 
ആരാകും ക്യാപ്റ്റൻ?
അഗർവാളിന്റെ പോസ്റ്റിന് താഴെ നിരവധി കമന്റുകളാണ് നിറയുന്നത്. ബിഹാറിന് ഐപിഎൽ ടീം ഉണ്ടായാൽ ആരാകും ക്യാപ്റ്റൻ? ഇഷാൻ കിഷനോ അതോ 15 വയസ്സുകാരൻ വൈഭവ് സൂര്യവംശിയോ? ഇഷാൻ കിഷൻ ബിഹാറിൽ നിന്ന് ജാർഖണ്ഡിലേക്ക് മാറിയിരുന്നു. എന്തായാലും ബിഹാർ ടീം ഉണ്ടായാൽ തുറുപ്പുചീട്ടുകൾ‌ വൈഭവും ഇഷാനും സാകിബുമായേക്കും.

ബിഹാർ എന്നാൽ ടാലന്റിന്റെ കേന്ദ്രമാണെന്നും സ്വന്തം ഐപിഎൽ ടീം എന്നത് നല്ല ആശയമാണെന്നും നിരവധി പേർ പ്രതികരിച്ചു. എന്നാൽ ചിലർ അഗർവാളിനോട് തിരികെ ചോദ്യങ്ങളുന്നയിച്ചു. ബിഹാറിൽ ഒരു രാജ്യാന്തര നിലവാരമുള്ള സ്റ്റേഡിയം നിർമിക്കുമോ? ക്രിക്കറ്റ് അക്കാഡമി ആരംഭിക്കുമോ? ഉപാധികളില്ലാത്ത പിന്തുണ എന്നതുകൊണ്ട് എന്താണ് ഉദ്ദേശിച്ചത്? എന്നിങ്ങനെ ചോദ്യങ്ങൾ നീളുന്നു.
ടീം രൂപീകരണം അണിയറയിൽ
ടീം രൂപീകരണത്തിനായി അണിയറനീക്കങ്ങൾ നടത്തിയശേഷം ട്വീറ്റിട്ടതാണോ എന്ന സംശയവും ചിലർ ഉന്നയിച്ചു. ഇക്കാര്യത്തിൽ അഗർവാൾ വ്യക്തത വരുത്തണമെന്നും അവർ ആവശ്യപ്പെടുന്നു.
വേദാന്ത കമ്പനിയും ഓഹരിവിലയും
സിങ്ക്, സിൽവർ, ലെഡ് തുടങ്ങി മെറ്റൽ, അപൂർവ മിനറലുകൾ എന്നിവയുടെ ഉൽപാദന മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനിയാണ് വേദാന്ത. ഇന്ത്യയ്ക്ക് പുറമേ മിഡിൽ-ഈസ്റ്റ്, കിഴക്കൻ ഏഷ്യ എന്നിവിടങ്ങളിലും സാന്നിധ്യമുണ്ട്. വേദാന്ത ലിമിറ്റഡിന്റെ ഓഹരികൾ ഇന്ന് നേരിയ നേട്ടവുമായി 329 രൂപയിലാണ് എൻഎസ്ഇയിൽ വ്യാപാരം ചെയ്യുന്നത്. ഒരുവേള ഓഹരിവില 333.60 രൂപവരെ ഉയരുകയും 327 രൂപവരെ താഴുകയും ചെയ്തു.




Source link

Back to top button