NEWS

കോഴിക്കൂടിന് പുറകിൽ പതിയിരുന്ന ആപത്ത്; കൊടും വിഷമുള്ള അതിഥി, വീട്ടമ്മ രക്ഷപ്പെട്ടത് കഷ്‌ടിച്ച്

തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂട് കീഴായിക്കോണം എന്ന സ്ഥലത്തുള്ള ഒരു വീട്ടിലേക്കാണ് വാവാ സുരേഷിന്റെ ഇന്നത്തെ യാത്ര. നിറയെ കോഴിയും താറാവും ഉള്ള വീടാണ്. വീടിന് പുറകിലെ കോഴിക്കൂടിനകത്ത് മൂർഖൻ പാമ്പിനെ കണ്ടുവെന്നാണ് വിളിച്ചയാൾ പറഞ്ഞത്.

മൂന്ന് കോഴികളെ കൊന്ന മൂർഖൻ ഒരു കോഴിയുടെ തല വായിലാക്കിയ കാഴ്ചയാണ് വീട്ടുകാർ കണ്ടത്. ഉടൻ തന്നെ അവർ വാവാ സുരേഷിനെ വിളിക്കുകയായിരുന്നു. തെരച്ചിലിനൊടുവിൽ കോഴിക്കൂടിനടിയിൽ ഇരുന്ന മൂർഖൻ പാമ്പിനെ കണ്ടെത്തി. ആള് ചില്ലറക്കാരനല്ല, പതിവായി കോഴികളെ കൊല്ലുന്ന മൂർഖനാണ്. പിടികൂടുന്നതിനിടയിൽ വാവയെ കടിക്കാനും ഇത് ശ്രമം നടത്തി.

നിരവധി കോഴികളെ കൊന്ന ഒരു മൂർഖൻ പാമ്പാണിത് എന്ന് വാവാ സുരേഷ് പറഞ്ഞു. വേനൽക്കാലത്ത് മാത്രമല്ല, ഇനിയും പാമ്പ് കടിയേറ്റുള്ള അപകടങ്ങൾ ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതിനാൽ മഴക്കാലത്തും എല്ലാവരും ജാഗ്രത പാലിക്കണം. കാണുക, പതിവായി കോഴികളെ കൊല്ലുന്ന മൂർഖൻ പാമ്പിനെ പിടികൂടിയ വിശേഷങ്ങളുമായി എത്തിയ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.


Source link
NEWS

Back to top button