test del 4 copy of del 3
സത്യപ്രതിജ്ഞയ്ക്ക് മുൻപ് പിണറായി വിജയന് കൈകൊടുത്ത് തളിപ്പറമ്പ് എംഎൽഎ ടി.കെ.ഗോവിന്ദൻ

തിരുവനന്തപുരം ∙ സത്യപ്രതിജ്ഞയ്ക്ക് മുൻപ് പ്രതിപക്ഷ നേതാവ് പിണറായി വിജയനെ അഭിവാദ്യം ചെയ്ത് തളിപ്പറമ്പ് എംഎൽഎ ടി.കെ.ഗോവിന്ദൻ. പിണറായി വിജയനടുത്തെത്തി ഹസ്തദാനം നൽകിയ ശേഷമാണ് ടി.കെ.ഗോവിന്ദൻ സത്യപ്രതിഞ്ജ ചെയ്തത്. സഗൗരവമായിരുന്നു ടി.കെ.ഗോവിന്ദന്റെ സത്യപ്രതിജ്ഞ. പ്രോ ടേം സ്പീക്കർ ജി.സുധാരകനെയും ഗോവിന്ദൻ അഭിവാദ്യം ചെയ്തതു. നേരത്തെ, തിരഞ്ഞെടുപ്പ് വിജയത്തിനു ശേഷം ടി.കെ.ഗോവിന്ദൻ കോടിയേരി ബാലകൃഷ്ണന്റെ വീട്ടിൽ സന്ദർശനം നടത്തിയതും ചർച്ചയായിരുന്നു. ഭാര്യയുമായി എത്തിയ ടി.കെ.ഗോവിന്ദൻ കോടിയേരിയുടെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച്ച നടത്തി. കൂടാതെ കോടിയേരിയുടെ വീട്ടിലെ ഓർമ ചിത്രങ്ങളും മ്യൂസിയവും സന്ദർശിച്ചു. ആദ്യമായാണ് പാർട്ടി വിട്ട് പാർട്ടിക്കെതിരെ മത്സരിച്ച ഒരു നേതാവ് സിപിഎം നേതാവിന്റെ വീട്ടിലെത്തുന്നത്.പ്രചാരണവുമായി ബന്ധപ്പെട്ട് നിരവധി അക്രമങ്ങളും തളിപ്പറമ്പിൽ അരങ്ങേറി. ടി.കെ.ഗോവിന്ദന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്ററുകൾ നശിപ്പിക്കുകയും ബാനറുകൾ എടുത്തുകൊണ്ടുപോകുകയും ചെയ്തു. പോളിങ് സ്റ്റേഷനിലെത്തിയ ഗോവിന്ദനെ ഒരു സംഘം ആളുകൾ കൂവി വിളിക്കുന്ന സാഹചര്യവുമുണ്ടായി. അധികാരത്തോടുള്ള വല്ലാത്ത ഭ്രമമാണ് ടി.കെ. ഗോവിന്ദനെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ.െക.രാഗേഷ് പറഞ്ഞു. പിണറായി വിജയനും പാർട്ടിക്കുമെതിരെ ടി.കെ.ഗോവിന്ദനും കടുത്ത വിമർശനങ്ങൾ ഉന്നയിച്ചു. ഇടതുപക്ഷം അഴിച്ചുപണി നടത്തിയില്ലെങ്കിൽ പാർട്ടിയുടെ അവസ്ഥ ഇനിയും പരിതാപകരമാകുമെന്നും ബിജെപി നേട്ടമുണ്ടാക്കുമെന്നും ഗോവിന്ദൻ പറഞ്ഞു.
Source link


