test del 4 copy of del 3

ശമ്പളം തുച്ഛം! എന്നിട്ടും എങ്ങനെ ലോക സമ്പന്നനായി? സ്പേസ്എക്സിന്റെ ഭീമൻ ഐപിഒ ഉടൻ, മസ്ക് ആദ്യ ‘ട്രില്യണയർ’ പട്ടത്തിലേക്ക്


ലോകത്ത് ഇതുപോലൊരു സമ്പന്നൻ ഇനിയുണ്ടാകുമോ? നിലവിൽ ലോകത്തെ ഏറ്റവും സമ്പന്നനായ ഇലോൺ മസ്ക്, ഏതാനും ആഴ്ചകൾക്കം മറ്റൊരു റെക്കോർഡ് കൂടി സ്വന്തം പേരിൽ ചേർക്കും – ലോകത്തെ ആദ്യ ലക്ഷംകോടിപതി എന്ന നേട്ടം. ഈ ഭൂമിയിലെ ആദ്യ ട്രില്യണയർ! ചരിത്രത്തിലെ ഏറ്റവും വലിയ ഐപിഒയ്ക്ക് അപേക്ഷ നൽകിക്കഴിഞ്ഞു സ്പേസ്എക്സ്. അടുത്ത മാസം ഓഹരികൾ അമേരിക്കൻ വിപണിയിൽ ലിസ്റ്റ് ചെയ്യും. റോക്കറ്റുകൾ നിർമിക്കുകയും സ്റ്റാർലിങ്ക് എന്ന പേരിൽ ഉപഗ്രഹ ഇന്റർനറ്റ് സേവനങ്ങൾ നൽകുകയും ചെയ്യുന്ന കമ്പനിയാണ് സ്പേസ്എക്സ്. മസ്കിന്റെ എഐ കമ്പനിയായ എക്സ്എഐയും സ്പേസ്എക്സിന് കീഴിലാണ്. കഴിഞ്ഞ സാമ്പത്തിക വർഷം 1860 കോടി ഡോളറായിരുന്നു കമ്പനിയുടെ വരുമാനം. 490 കോടി ഡോളർ നഷ്ടവും. മസ്കിന്റെ ആസ്തി എങ്ങനെ കുതിക്കും?


Source link

Back to top button