test del 4 copy of del 3

വഴക്കിട്ട് ട്രംപും നെതന്യാഹുവും?; ആ വിളിക്ക് ശേഷം കടുത്ത ദേഷ്യത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി


വാഷിങ്ടൻ ∙ ഇറാൻ യുദ്ധത്തിന്റെ ഭാവികാര്യങ്ങൾ‌ സംസാരിക്കാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും തമ്മിൽ നടത്തിയ ഫോൺ സംഭാഷണം അത്യന്തം സംഘർഷഭരിതമായിരുന്നെന്ന് യുഎസ് മാധ്യമങ്ങളുടെ റിപ്പോർട്ട്. ഇറാനെതിരെ വീണ്ടും ആക്രമണം നടത്തുന്നതിന് പകരം ഒരു സമാധാനക്കരാറിലെത്താൻ അമേരിക്ക താൽപര്യം പ്രകടിപ്പിച്ചതാണ് ഇസ്രയേലിനെ ചൊടിപ്പിച്ചത്. ചൊവ്വാഴ്ച ട്രംപുമായി നടത്തിയ ഫോൺ സംഭാഷണത്തിനു ശേഷം നെതന്യാഹു കടുത്ത ദേഷ്യത്തിലും ആശങ്കയിലുമായിരുന്നുവെന്ന് യുഎസ് മാധ്യമമായ ആക്സിയോസ് റിപ്പോർട്ട് ചെയ്തു. യുഎസും ഇറാനും തമ്മിലുള്ള ഭിന്നതകൾ പരിഹരിക്കുന്നതിനായി ഖത്തറും പാക്കിസ്ഥാനും ചേർന്ന് പ്രാദേശിക മധ്യസ്ഥരുടെ സഹായത്തോടെ പുതുക്കിയ സമാധാന നിർദേശം തയ്യാറാക്കിയിട്ടുണ്ടെന്ന് ആക്സിയോസ് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഈ ചർച്ചകളിൽ നെതന്യാഹുവിന് വലിയ സംശയങ്ങളുണ്ട്. ഇതിനിടെ, ഇറാൻ വിഷയത്തിൽ താൻ ആവശ്യപ്പെടുന്നത് എന്തും നെതന്യാഹു ചെയ്യും എന്ന് ട്രംപ് അവകാശപ്പെട്ടു. തങ്ങൾ തമ്മിൽ നല്ല ബന്ധമാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


Source link

Back to top button