test del 5 copy of del 3
പിണറായിയെ വിമർശിക്കുന്നതിനു വിലക്ക്: ഇങ്ങനെ പോയാൽ പാർട്ടി ഒരു കാലത്തും രക്ഷപെടില്ലെന്നു പറഞ്ഞ് സിപിഎം നേതാവ് ഇറങ്ങിപ്പോയി

കൊട്ടാരക്കര∙ തിരഞ്ഞെടുപ്പ് തോൽവിയിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഎം സംസ്ഥാന നേതൃത്വത്തെയും വിമർശിക്കുന്നതിനു വിലക്ക്. ഇതിൽ പ്രതിഷേധിച്ചു ലോക്കൽ സെക്രട്ടറി യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. ഇന്നലെ കൊട്ടാരക്കര സിപിഎം ഏരിയ കമ്മിറ്റി ഓഫിസിൽ നടന്ന മണ്ഡലം കമ്മിറ്റി യോഗത്തിലാണ് കരീപ്ര തെക്ക് ലോക്കൽ കമ്മിറ്റി സെക്രട്ടറി കരീപ്ര അജയകുമാർ പ്രതിഷേധിച്ചത്. ഇങ്ങനെ പോയാൽ പാർട്ടി ഒരു കാലത്തും രക്ഷപെടില്ലെന്നു പറഞ്ഞ് ഇറങ്ങിപ്പോവുകയായിരുന്നു. പിന്നീട് മറ്റ് 2 അംഗങ്ങളും അജയകുമാറിന്റെ നിലപാടിനെ അനുകൂലിച്ച് പ്രസംഗിച്ചു.സംസ്ഥാനത്തു മുഴുവൻ സംഘടനാ വിഷയങ്ങൾ ചർച്ച ചെയ്യുന്നുണ്ടെന്നും താഴേത്തട്ടിൽ സ്വതന്ത്രമായി അഭിപ്രായം പറയാൻ സിപിഎം സംസ്ഥാന കമ്മിറ്റിയുടെ നിർദേശം ഉണ്ടെന്നും അജയകുമാർ വാദിച്ചു. പറ്റില്ലെന്ന നിലപാടിൽ ജോർജ് മാത്യു ഉറച്ചു നിന്നു. ഏരിയ കമ്മിറ്റി അംഗമല്ലാത്ത താൻ എവിടെ കാര്യങ്ങൾ പറയുമെന്നും ചോദിച്ചായിരുന്നു അജയകുമാറിന്റെ ഇറങ്ങിപ്പോക്ക്. വൈകാതെ യോഗവും പിരിഞ്ഞു.
Source link


