test del 3
ഇന്ത്യ-ഒമാൻ സ്വതന്ത്ര വ്യാപാര കരാർ ജൂൺ മുതൽ? ഇനി കൂടുതൽ ഇന്ത്യക്കാർക്ക് ജോലി? തീരുവഭാരം പൂജ്യത്തിലേക്ക്

ന്യൂഡൽഹി∙ പശ്ചിമേഷ്യൻ സംഘർഷം തുടരുന്നതിനിടെ ഇന്ത്യ–ഒമാൻ സ്വതന്ത്ര വ്യാപാര കരാർ ജൂൺ ഒന്നിനു പ്രാബല്യത്തിലായേക്കും. ഡിസംബറിലാണ് ഇരുരാജ്യങ്ങളും ചേർന്ന് കരാർ ഒപ്പിട്ടത്.നിലവിൽ ഒമാൻ 5% മുതൽ 100% ഇറക്കുമതി തീരുവ ചുമത്തുന്ന ജ്വല്ലറി, തുണിത്തരങ്ങൾ, ലെതർ, ഫുട്വെയർ, സ്പോർട്സ് ഗുഡ്സ്, പ്ലാസ്റ്റിക്സ്, ഫർണിച്ചർ, കാർഷിക ഉൽപന്നങ്ങൾ, ഫാർമ ഉൽപന്നങ്ങൾ, ഓട്ടമൊബീൽ തുടങ്ങിയവയ്ക്ക് കരാറിലൂടെ തീരുവ പൂർണമായി ഒഴിവാകും. പകരം, ഒമാനിൽ നിന്ന് ഇന്ത്യയിലേക്ക് കയറ്റിയയയ്ക്കുന്ന ഉൽപന്നങ്ങളിൽ 94.81 ശതമാനത്തിനും തീരുവയിളവും വാഗ്ദാനം ചെയ്തിട്ടുണ്ട്.ഒമാനിൽ നിക്ഷേപിക്കാനൊരുങ്ങുന്ന ഇന്ത്യൻ കമ്പനികൾക്ക് കൂടുതൽ ഇന്ത്യക്കാരെ ജോലിക്ക് നിയോഗിക്കാനുള്ള അവസരവും പുതിയ കരാർ വഴി ലഭ്യമാകും.
Source link


