test del 3
രൂപ വീണ്ടും തരിപ്പണം; ഡോളറിനെതിരെ 97ലേക്ക്, രാജ്യത്ത് വിലക്കയറ്റം കത്തും, പ്രവാസികൾക്ക് നേട്ടം

ഡോളറിനെതിരെ ഇന്ത്യൻ റുപ്പിയുടെ തകർച്ച തുടരുന്നു. ഇന്ന് മൂല്യം രാവിലെ ആദ്യ സെഷനിൽതന്നെ 33 പൈസ ഇടിഞ്ഞ് 96.86ൽ എത്തി. ഇറാൻ-യുഎസ് സംഘർഷത്തിനും ഹോർമുസ് പ്രതിസന്ധിക്കും ഇനിയും അയവില്ലാത്തതും എണ്ണവില വർധനയും ഡോളറിന്റെ മുന്നേറ്റവുമാണ് രൂപയെ പ്രധാനമായും തളർത്തുന്നത്.∙ രൂപയുടെ തളർച്ചയും ഡോളറിന്റെ കുതിപ്പും ഇന്ത്യയിൽ അവശ്യവസ്തുക്കളുടെ വില കുതിച്ചുമുന്നേറാൻ ഇടയാക്കും. ഇത് സാധാരണക്കാരെ സാരമായി ബാധിക്കും. ജിഡിപി വളർച്ച താഴും. ഇറക്കുമതി ചെയ്യുന്ന ക്രൂഡോയിൽ, സ്വർണം, അസംസ്കൃതവസ്തുക്കൾ, ഇലക്ട്രോണിക്സ്, ഭക്ഷ്യവസ്തുക്കൾ തുടങ്ങിയവയുടെയെല്ലാം വില ഉയരും. ∙ വിദേശയാത്ര, വിദേശപഠനം എന്നിവയ്ക്കും ചേലവേറും. വിദേശ കറൻസികളിലെടുത്ത വായ്പകളുടെ തിരിച്ചടവ് ഭാരം ഉയരും. ഇത് സർക്കാരുകളെയും ബിസിനസ് സ്ഥാപനങ്ങളെയും വലയ്ക്കും. ∙ അതേസമയം, വരുമാനത്തിന്റെ മുഖ്യപങ്കും വിദേശത്തുനിന്ന് നേടുന്ന, കയറ്റുമതി അധിഷ്ഠിത കമ്പനികൾക്ക് രൂപയുടെ തളർച്ച നേട്ടമാണ്. ∙ പ്രവാസികൾക്കും രൂപയുടെ വീഴ്ച പ്രയോജനകരമാകും. നാട്ടിലേക്ക് കൂടുതൽ പണം അയയ്ക്കാനാകുമെന്നതാണ് നേട്ടം.
Source link


