test del 4 copy of del 3
‘പാർട്ടിക്ക് പേരുദോഷം ഉണ്ടാക്കിയ ആൾ അകത്ത് കയറിയത് എങ്ങനെ?’: സത്യപ്രതിജ്ഞയ്ക്ക് റിനി എത്തിയതിനെതിരെ വിജിൽ മോഹനൻ

കണ്ണൂർ∙ നടി റിനി ആൻ ജോർജ് സത്യപ്രതിജ്ഞാ ചടങ്ങളിൽ പങ്കെടുത്തതിനെ വിമർശിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജിൽ മോഹനൻ. ഈ അവതാരത്തെ കരുതിയിരിക്കുക എന്ന് എഴുതിയ റിനിയുടെ ചിത്രം വിജിൽ മോഹനൻ ഫെയ്സ്ബുക്കിൽ പങ്കുവച്ചു. വിജിൽ മോഹനനു പിന്തുണയുമായി നിരവധിപ്പേർ കമന്റ് ചെയ്തിട്ടുണ്ട്. വിഐപി പാസ് വാങ്ങി റിനി എങ്ങനെയാണ് അകത്ത് പ്രവേശിച്ചതെന്നാണ് വിജിൽ ചോദിക്കുന്നത്.‘‘എല്ലാ പ്രിയപ്പെട്ട നേതാക്കളോടുമാണ് എനിക്ക് പറയാനുള്ളത്, ഇത്തരം അവതാരങ്ങളെ സൂക്ഷിക്കണം. ഇത്തരം ആളുകൾ ഓഫിസുകളിലേക്കു കടന്നുകയറിയതിന്റെ ഫലം കോൺഗ്രസ് നന്നായി അറിഞ്ഞതാണ്. സ്വപ്നയും സരിതയും കയറിയതിന്റെ ഫലം രണ്ട് മുൻ മുഖ്യമന്ത്രിമാർ അനുഭവിച്ചതും നമുക്ക് അറിയാം. നീതിമാനായ ഉമ്മൻ ചാണ്ടിയെ വേട്ടയാടിയതു നമ്മൾ മറന്നിട്ടില്ല. ഇത്തരം അവതാരങ്ങൾ അധികാരമുള്ളപ്പോഴെല്ലാം വരും. ഇവളാണ് പറവൂരിൽ വി.ഡി. സതീശനെതിരെ സംഘടിപ്പിച്ച സ്ത്രീകളുടെ യോഗത്തിൽ പങ്കെടുത്തത്. അന്ന് അവൾ കോൺഗ്രസ് വിരുദ്ധ വേദിയിലായിരുന്നു. കോൺഗ്രസിനെ കളിയാക്കിയും ഇടതുപക്ഷത്തോടൊപ്പം നിൽക്കുന്നതും നമ്മൾ കണ്ടതാണ്. എന്നിട്ടും ഇവളെപ്പോലുള്ള ആളുകളെ പ്രോത്സാഹിപ്പിക്കുന്ന ഏതെങ്കിലും ഓഫിസിലെ ജീവനക്കാരുണ്ടെങ്കിൽ അവരോട് ഞങ്ങൾ പറയും; നിങ്ങൾ ഉണ്ടാക്കിയെടുത്തതല്ല ഈ സർക്കാർ. ഞങ്ങൾ തെരുവിൽ സമരം ചെയ്ത് ഉണ്ടാക്കിയെടുത്തതാണ്. ആ സർക്കാരിനെ തകർക്കാനുള്ള ഇത്തരം അവതാരങ്ങളുടെ ഒരു ശ്രമത്തെയും ഞങ്ങൾ അനുവദിക്കില്ല. അംഗീകരിക്കില്ല’’– വിജിൽ കുറിച്ചു.
Source link


