test del 4 copy of del 3
‘ഫോണും പാസ്പോർട്ടും വാങ്ങിവച്ചു, ബോധരഹിതയാക്കി കൂട്ടബലാത്സംഗം ചെയ്തു, നഗ്നചിത്രം വീട്ടിലേക്കയച്ചു’

കൊച്ചി ∙ ദുബായ് കേന്ദ്രമാക്കി പെൺകുട്ടികളെ ലൈംഗിക വ്യാപാരത്തിന് കൊണ്ടുപോയതിന് പിടിയിലായവർ രാജ്യാന്തര മാഫിയ സംഘത്തിന്റെ ഭാഗമെന്ന് പൊലീസ്. തിരുവനന്തപുരം സ്വദേശിയും കൊച്ചിയിൽ മോഡലുമായ അലീന ഏബ്രഹാം ഉൾപ്പെടെ അറസ്റ്റിലായ 3 പേരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ദുബായിൽ ഇവന്റ് മാനേജ്മന്റ് സ്ഥാപനം നടത്തുന്ന പെരുമ്പാവൂർ കോട്ടപ്പടി സ്വദേശി സ്റ്റോയ്സി എന്ന സിന്ധുവാണ് കേസിലെ ഒന്നാം പ്രതി. അലീന മൂന്നാം പ്രതിയും പൊന്നാനി സ്വദേശി മഞ്ജിമ നാലാം പ്രതിയുമാണ്. മലയാളികളായ രണ്ടു സ്ത്രീകളാണ് രണ്ടും അഞ്ചും പ്രതികൾ.വളരെ ഗൗരവമേറിയ കേസാണ് ഇതെന്ന് സിറ്റി പൊലീസ് കമ്മിഷണർ കാളിരാജ് മഹേഷ് കുമാർ പറഞ്ഞു. ഡിസിപി അശ്വതി ജിജിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. എറണാകുളം എസിപി കെ.ജി.സുരേഷ് ആണ് അന്വേഷണ ഉദ്യോഗസ്ഥൻ. മരട് എസ്എച്ച്ഒ അബ്ദുൾ മനാഫും അന്വേഷണ സംഘത്തിലുണ്ട്. കൂടുതൽ പരാതികൾ ലഭിക്കുമെന്നാണ് കരുതുന്നതെന്നും കൂടുതൽ പേർ അറസ്റ്റിലാകുമെന്നും കമ്മിഷണർ വ്യക്തമാക്കി. സമാന വിധത്തിൽ ക്രൂരതകൾ നേരിടേണ്ടി വന്ന മറ്റൊരു ജില്ലക്കാരിയായ യുവതിയും പൊലീസിന് പരാതി നൽകിയിട്ടുണ്ട്.
Source link


