test del 4 copy of del 3
മുണ്ടത്തിക്കോട് വെടിമരുന്ന് ദുരന്തം: സ്വമേധയാ കേെസടുത്ത് ഹൈക്കോടതി; സർക്കാരിന്റെ വിശദീകരണം തേടി

കൊച്ചി ∙ തൃശൂർ പൂരത്തിനു തൊട്ടുമുമ്പ് മുണ്ടത്തിക്കോട് വെടിക്കെട്ട് നിർമാണശാലയിലുണ്ടായ അപകടത്തിൽ ഹൈക്കോടതി സ്വമേധയാ കേസടുത്തു. പൊതുതാൽപര്യ ഹർജി റജിസ്റ്റർ ചെയ്ത ഹൈക്കോടതി ഇക്കാര്യത്തിൽ സർക്കാരിന്റെ ഉൾപ്പെടെ വിശദീകരണം തേടി. ഈ വർഷം ഏപ്രിൽ 21നായിരുന്നു നാടിനെ നടുക്കിയ അപകടം. തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് സാമഗ്രികൾ ഒരുക്കിക്കൊണ്ടിരുന്ന നിർമാണശാലയിലുണ്ടായ പൊട്ടിത്തെറിയിൽ 16 പേർ കൊല്ലപ്പെടുകയും ഒട്ടേറെ പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ചീഫ് ജസ്റ്റിസ് സൗമൻ സെന്നിന്റെ നിർദേശത്തെ തുടർന്ന് സ്വമേധയാ കേസെടുക്കുകയായിരുന്നു.നൂറിലേറെപ്പേർ മരിച്ച 2016ലെ കൊല്ലം പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തത്തിൽ സ്വമേധയാ എടുത്ത കേസിൽ ഹൈക്കോടതി മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. എന്നാൽ ആവർത്തിച്ചിട്ടുണ്ടാകുന്ന വെടിക്കെട്ട് അപകടങ്ങൾ സ്ഫോടക വസ്തു നിയമവും ചട്ടങ്ങളും ബന്ധപ്പെട്ട വ്യവസ്ഥകൾ ഫലപ്രദമായി നടപ്പാക്കുന്നതിൽ ഗുരുതരമായ ആശങ്കയ്ക്കാണ് ഇടയാക്കിയിരിക്കുന്നതെന്നു ഹർജിയിൽ പറയുന്നു. നിയമം നടപ്പാക്കുന്നതിലെ വീഴ്ചകളും നിയമലംഘനങ്ങളും ചൂണ്ടിക്കാട്ടി നിവേദനങ്ങളും കോടതിയിൽ ലഭിച്ചിരുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് സ്വമേധയാ കേസെടുത്തിരിക്കുന്നത്.
Source link


