NATIIONAL

റിയാൻ പരാഗ് പ്ലേയിങ് ഇലവനു പുറത്ത്, രാജസ്ഥാൻ റോയൽസിന് പുതിയ ക്യാപ്റ്റൻ, കാരണം ഇതാണ്


ജയ്പുർ∙ ലക്നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ നയിക്കുന്നത് യുവതാരം യശസ്വി ജയ്സ്വാള്‍. ടീം ക്യാപ്റ്റൻ റിയാൻ പരാന് പരുക്കേറ്റ് പുറത്തായതോടെയാണ് ജയ്സ്വാളിന് ക്യാപ്റ്റൻസി ചുമതല ലഭിച്ചത്. പക്ഷേ ഇംപാക്ട് താരങ്ങളുടെ പട്ടികയിൽ പരാഗിന്റെ പേരുമുണ്ട്. ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിനിടെയാണ് രാജസ്ഥാൻ ക്യാപ്റ്റനു കാലിനു പരുക്കേൽക്കുന്നത്. മത്സരത്തിൽ 26 പന്തുകൾ നേരിട്ട പരാഗ് 51 റൺസെടുത്തിരുന്നു. പരാഗ് ഉടൻ പരുക്കുമാറി തിരിച്ചെത്തുമെന്നാണു പ്രതീക്ഷയെന്ന് ജയ്സ്വാൾ ടോസ് സമയത്തു പ്രതികരിച്ചു.രാജസ്ഥാൻ പ്ലേയിങ് ഇലവൻ– യശസ്വി ജയ്സ്വാൾ (ക്യാപ്റ്റൻ), ലുവാൻ ഡെ പ്രിട്ടോറിയസ്, ധ്രുവ് ജുറേൽ, ഡോനോവന്‍ ഫെരേര, ശുഭം ദുബെ, ദസുന്‍ ഷനക, ജോഫ്ര ആർച്ചർ, സന്ദീപ് ശർമ, സുശാന്ത് മിശ്ര, ബ്രിജേഷ് ശർമ, യാഷ് രാജ് പുഞ്ച.


Source link

Back to top button