test del 4 copy of del 3
കണ്ണവത്ത് നിയന്ത്രണം വിട്ട കാർ ഇടിച്ചു; സിനിമാ നടനുൾപ്പെടെ രണ്ടുപേർക്ക് ദാരുണാന്ത്യം

കൂത്തുപറമ്പ് ∙ കണ്ണവത്ത് നിയന്ത്രണം വിട്ട കാർ ഇടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം. കണ്ണവം പൊലീസ് സ്റ്റേഷന് മുൻ വശത്ത് ടയർ പഞ്ചറ് കട നടത്തുന്ന തൊടീക്കളം കൂടൽ എള്ളുകണ്ടി വീട്ടിൽ പുതുക്കുടി സജീഷ് എന്ന ബാബു (52), കണ്ണവം സ്വദേശിയായ ഇസ്മായിൽ (52) എന്നിവരാണ് മരിച്ചത്. പേരാവൂർ ഭാഗത്തു നിന്ന് എത്തിയ കാർ കണ്ണവം ഭാഗത്തേക്ക് നടന്നു പോവുകയായിരുന്ന ഇരുവരെയും ഇടിച്ച ശേഷം പൊലീസിന്റെ ക്യാമറ പോസ്റ്റ് ഇടിച്ച് തകർത്താണ് നിന്നത്. മങ്ങാടൻ വാസുവിന്റെയും കമലയുടെയും മകനാണ് മരണപ്പെട്ട സജീഷ്. ഭാര്യ: പ്രസീത. മക്കൾ: അനു സജീഷ് (വിദ്യാർഥി തലശ്ശേരി ബ്രണ്ണൻ കോളജ്), ആരോമൽ (വിദ്യാർഥി ചിറ്റാരിപ്പറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ ). സഹോദരങ്ങൾ: ലിനീഷ് കുമാർ.
Source link


