test del 4 copy of del 3
ഇറാനിൽനിന്ന് എൽപിജി: യുഎസിൽ 2650 കോടി രൂപ പിഴയടച്ച് അദാനി; കൈക്കൂലിക്കേസിന് പിന്നാലെ ‘രണ്ടാം ആശ്വാസം’

ന്യൂഡൽഹി/ ന്യൂയോർക്ക് ∙ ഇറാനുമായുള്ള ഇടപാടുകൾക്ക് യുഎസ് ഏർപ്പെടുത്തിയ ഉപരോധം ലംഘിച്ച കേസിൽ അദാനി എന്റർപ്രൈസസ് ലിമിറ്റഡ് ഒത്തുതീർപ്പിലെത്തി. ഉപരോധം ലംഘിച്ച് എൽപിജി വാങ്ങിയെന്ന കേസിൽ 27.5 കോടി ഡോളർ (2649 കോടി രൂപ) പിഴയടയ്ക്കാമെന്ന് കമ്പനി സമ്മതിച്ചു. ഇറാനിൽനിന്നുള്ളതെന്ന വിവരം കഴിഞ്ഞ വർഷം ജൂണിൽ ചർച്ചയായതോടെ, ഇടപാടുകളെല്ലാം നിർത്തിവച്ചെന്നും വിവരം യുഎസിനെ അറിയിച്ചെന്നും കമ്പനി പറയുന്നു. അന്വേഷണത്തിൽ സഹകരിക്കാമെന്നും ഏറ്റു. അതുകൊണ്ടുതന്നെ, കുറ്റം ചുമത്താത്ത രീതിയിലാണ് ഒത്തുതീർപ്പ്. 38.4 കോടി ഡോളർ വരെ പിഴ ചുമത്താവുന്ന കേസായിരുന്നു. പക്ഷേ, അങ്ങോട്ട് വിവരങ്ങൾ അറിയിച്ചതും തെറ്റ് ആവർത്തിക്കാതെ നടപടികളെടുത്തതും ചൂണ്ടിക്കാട്ടി പിഴത്തുക 27.5 കോടി ഡോളറായി കുറച്ചു.
Source link


