NEWS
ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണി വെന്തുമരിച്ച സംഭവം; തീപിടിത്തം ആസൂത്രിതമെന്ന് പൊലീസ്

കോഴിക്കോട്: പേരാമ്പ്രയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണി വെന്തുമരിച്ച സംഭവത്തിൽ വഴിത്തിരിവ്. തീപിടിത്തം ആസൂത്രിതമാണെന്ന് പൊലീസ് പറയുന്നു. മരിച്ച യുവതിയെ കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചു. മരണം ആസൂത്രിതമാണെന്നും ദുരൂഹതയുണ്ടെന്നും ബന്ധുക്കൾ നേരത്തെ ആരോപിച്ചിരുന്നു. കാറിൽ പെട്രോൾ സൂക്ഷിച്ചിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ഒരു സ്ത്രീ പെട്രോളുമായി നടന്ന് പോകുന്നതിന്റെ ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇത് ആരാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. അപകടത്തിൽ മരിച്ച സോനയുടെ പങ്കും പൊലീസ് പരിശോധിക്കുകയാണ്. അപകടദിവസം ഒരു ബന്ധുവിനൊപ്പം ഇവർ പുറത്തുപോയിരുന്നു. അന്നുവൈകിട്ട് ഏഴരയോടെയാണ് ഭർത്താവെത്തി സോനയെ ബന്ധുവീട്ടിൽ നിന്ന് കൂട്ടിക്കൊണ്ട് പോയത്. യാത്രാമദ്ധ്യേയാണ് അപകടമുണ്ടായത്.
Source link
NEWS


