CINEMA

ആദ്യ ദിന പ്രീ സെയിൽ 15 കോടി നേടി ദൃശ്യം 3, ജോർജ് കുട്ടിയുടെ ടൈം


മൂന്നാം നാൾ റിലീസ് ആരാധകലോകം ആവേശത്തോടെ ഉറ്റുനോക്കുന്ന മോഹൻലാൽ – ജീത്തു ജോസഫ് ചിത്രം ദൃശ്യം 3 മേയ് 21ന് റിലീസ് ചെയ്യുമ്പോൾ ആദ്യ ദിനം ആഗോള പ്രീ സെയിൽ വഴി ഇതുവരെ നേടിയത് 15 കോടി രൂപ. ഈ കളക്ഷൻ ഇനിയും കൂടുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ. അഡ്വാൻസ് ബുക്കിംഗ് കേരള പ്രീ സെയിൽ മാത്രം 3 കോടി കവിഞ്ഞു. മോഹൻലാൽ ചിത്രങ്ങളിൽ അഡ്വാൻസ് പ്രീ സെയിൽ കളക്ഷനിൽ ‘തുടരും” സിനിമയെ ദൃശ്യം 3 മറികടന്നു. മലൈക്കോട്ടൈ വാലിബനും എമ്പുരാനും മാത്രമാണ് പ്രീ സെയിൽ കളക്ഷനിൽ മോഹൻലാൽ ചിത്രങ്ങളിൽ ദൃശ്യം 3ക്കു മുന്നിൽ.മോഹൻലാലിന്റെ ജന്മദിനത്തിൽ ദൃശ്യം 3 റിലീസ് ചെയ്യുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ജോർജുകുട്ടി എന്ന കഥാപാത്രത്തിന് നാലുവർഷത്തിനുശേഷം ഉണ്ടാകുന്ന മാറ്റങ്ങളെ ആണ് മൂന്നാം ഭാഗത്തിൽ കൊണ്ടുവരുന്നത്. ചിത്രീകരണം പൂർത്തിയാകും മുൻപ് 350 കോടി ക്ളബിൽദൃശ്യം 3 ഇടംപിടിച്ചിരുന്നതാണ് .ദൃശ്യം 3യുടെ ലോകമെമ്പാടും ഉള്ള മുഴുവൻ തിയേറ്റർ അവകാശങ്ങളും ഡിജിറ്റൽ അവകാശങ്ങളും പനോരമ സ്റ്റുഡിയോസ് സ്വന്തമാക്കിയിരുന്നു. ആദ്യ രണ്ടു ഭാഗങ്ങളുടെയും വിജയം മൂന്നാം ഭാഗവും നേടും എന്നാണ് പ്രതീക്ഷ. മീന, എസ്തർ അനിൽ, അൻസിബ ഹസൻ , മുരളി ഗോപി,സിദ്ധിഖ്, ആശ ശരത്, ശാന്തി മായാദേവി, വീണ നന്ദകുമാർ, ശിവ ഹരിഹരൻ എന്നിവരാണ് മറ്റു താരങ്ങൾ. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമ്മാണം. സതീഷ് കുറുപ്പ് ഛായാഗ്രഹണം നിർവഹിക്കുന്നു.


Source link

Back to top button