test del 4 copy of del 3

‘ഡാഷ് മോൻ’ പ്രയോഗം ഉചിതമായില്ല; ഗോവിന്ദന്റെ ശരീരഭാഷ പാർട്ടി സെക്രട്ടറിക്ക് ചേർന്നതല്ല’


ആലപ്പുഴ ∙ പിണറായി വിജയനും പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനുമെതിരെ രൂക്ഷവിമർശനവുമായി സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് യോഗവും. പിണറായി പ്രതിപക്ഷ നേതാവാകരുതെന്ന് ഇവിടെയും അഭിപ്രായം ഉയർന്നു. ജി.സുധാകരനെ അമ്പലപ്പുഴയിൽ സ്ഥാനാർഥിയാക്കി ഒപ്പം നിർത്തണമായിരുന്നെന്നു ചിലർ അഭിപ്രായപ്പെട്ടു. തിരഞ്ഞെടുപ്പ് ഫലം ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിലാണു മുൻ മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും നിശിതമായി വിചാരണ ചെയ്യപ്പെട്ടത്.സ്ഥാനാർഥി നിർണയം പാളിയെന്നു ചിലർ ചൂണ്ടിക്കാട്ടി. മുതിർന്ന നേതാക്കൾ ഇവിടെ മത്സരിക്കേണ്ടതായിരുന്നു. തോമസ് ഐസക് അരൂരിലും സി.എസ്.സുജാത കായംകുളത്തും ആർ.നാസർ ആലപ്പുഴയിലും മത്സരിക്കണമായിരുന്നു. സുധാകരൻ സ്ഥാനാർഥിയായിരുന്നെങ്കിൽ ജില്ലയിൽ ഇത്ര കനത്ത പരാജയം നേരിടില്ലായിരുന്നു എന്നാണ് ഒരംഗം പറഞ്ഞത്.


Source link

Back to top button