test del 5 copy of del 3

ഫിഷറീസിൽ തട്ടി വകുപ്പ് വിഭജനം നീളുന്നു; പൊതുമരാമത്തോ തദ്ദേശമോ വേണമെന്ന് പി.കെ. ബഷീർ


തിരുവനന്തപുരം ∙ പുതിയ മന്ത്രിമാരുടെ വകുപ്പുകളിൽ അന്തിമ തീരുമാനമായില്ല. ഫിഷറീസിൽ തട്ടിയാണ് തീരുമാനം നീളുന്നതെന്ന് അറിയുന്നു. സമുദായാംഗമായ മന്ത്രിക്കോ കടലിനെ അറിയുന്നവർക്കോ ഫിഷറീസ് നൽകണമെന്നാണ് ലത്തീൻ സഭയുടെ ആവശ്യം. അതനുസരിച്ച് ഫിഷറീസ് ഷിബു ബേബി ജോണിനു നൽകിയാൽ വനം മറ്റൊരാളെ ഏൽപിക്കേണ്ടിവരും. ഷിബു വനം വകുപ്പിന്റെ പ്രവർത്തനങ്ങളിലേക്ക് കടന്നിരുന്നു. ഇതു സംബന്ധിച്ച് ഇന്ന് കൂടിയാലോചനകൾ നടക്കുമെന്നാണ് വിവരം. എ.പി.അനിൽകുമാർ (വൈദ്യുതി), പി.സി.വിഷ്ണുനാഥ് (ടൂറിസം, സാംസ്കാരികം), സി.പി.ജോൺ (ഗതാഗതം), റോജി എം.ജോൺ (ഉന്നതവിദ്യാഭ്യാസം), എം.ലിജു (എക്സൈസ്), എൻ.ഷംസുദ്ദീൻ (പൊതുവിദ്യാഭ്യാസം, ന്യൂനപക്ഷം, വഖഫ്, ഹജ്), കെ.എം.ഷാജി (തദ്ദേശം), ഒ.ജെ.ജനീഷ് (യുവജനക്ഷേമം) എന്നിവരുടെ വകുപ്പുകൾ സംബന്ധിച്ചു സൂചനകളുണ്ടെങ്കിലും സ്ഥിരീകരണമില്ല. കൃഷി വകുപ്പിൽ ടി.സിദ്ദീഖിന്റെയും അനൂപ് ജേക്കബിന്റെയും പേരുകളുണ്ട്. വി.ഇ.അബ്ദുൽ ഗഫൂറിനു പൊതുമരാമത്ത് നൽകിയേക്കുമെന്നു സൂചനയുണ്ട്. പൊതുമരാമത്തോ തദ്ദേശമോ വേണമെന്ന നിലപാടിലാണു പി.കെ.ബഷീർ.


Source link

Back to top button